Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:47 AM IST Updated On
date_range 3 Jun 2022 5:47 AM ISTവിദ്യാർഥിക്ക് പാമ്പുകടിയേൽക്കൽ: പ്രതിഷേധവുമായി പ്രതിപക്ഷം
text_fieldsbookmark_border
വടക്കാഞ്ചേരി: നഗരസഭക്ക് കീഴിലെ ആനപ്പറമ്പ് ഗവ. എൽ.പി സ്കൂളിൽ വിദ്യാർഥിയെ പാമ്പ് കടിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കൗൺസിലർമാർ നഗരസഭ ചെയർമാന്‍റെ ചേംബർ ഉപരോധിച്ചു. സ്കൂളിന്‍റെ ചുറ്റുവട്ടം ആക്രി സാധനങ്ങൾ നിറഞ്ഞ് മലിനമായ അന്തരീക്ഷമാണ്. പലവട്ടം സ്കൂൾ അധികാരികളും സ്ഥലം കൗൺസിലറും നഗരസഭയോട് ശുചീകരണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. സമാന അന്തരീക്ഷമാണ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലും ഉള്ളതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. കൗൺസിലർമാരായ കെ. അജിത്കുമാർ, കെ.ടി. ജോയ്, പി.എൻ. വൈശാഖ്, ബുഷ്റ റഷീദ്, സന്ധ്യ കൊടയ്ക്കാടത്ത്, ജോയൽ മഞ്ഞില, ജിജി സാംസൺ, ഗോപാലകൃഷ്ണൻ, കെ.എൻ. പ്രകാശൻ, അഡ്വ ശ്രീദേവി, രമണി, പ്രേമദാസൻ എന്നിവർ നേതൃത്വം നൽകി. പടം : വടക്കാഞ്ചേരി നഗരസഭയിൽ ചെയർമാന്‍റെ ചേംബർ പ്രതിപക്ഷ കൗൺസിലർമാർ ഉപരോധിക്കുന്നു TCT.WKY.Congres.mucipal.20220602-WA0073
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
