Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:47 AM IST Updated On
date_range 3 Jun 2022 5:47 AM ISTസ്കൂൾ പ്രവേശനോത്സവം
text_fieldsbookmark_border
പൂക്കോട്ടുംപാടം: അമരമ്പലത്തെ ഭിന്നശേഷി വിദ്യാലയമായ പ്രതീക്ഷ ഭവനിൽ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇല്ലിക്കൽ ഹുസൈൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് അനിത രാജു അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷൻ അബ്ദുൽ ഹമീദ് ലബ്ബ, പഞ്ചായത്ത് അംഗങ്ങളായ വി.കെ. ബാലസുബ്രഹ്മണ്യൻ, എം.എ. റസാഖ്, എം.ടി. നാസർ ബാൻ, വി.പി. അഫീഫ, സമീന ഇല്ലിക്കൽ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ മായാ ശശികുമാർ, പഞ്ചായത്ത് സെക്രട്ടറി പി.ബി. ഷാജു, അസി. സെക്രട്ടറി ടി.എസ്. ബിനു, സി.ഡി.പി.ഒ റഹ്മത്ത്, ഐ.സി.ഡി.എസ് സൂപ്പർവൈസർ വിലാസിനി തുടങ്ങിയവർ സംസാരിച്ചു. പൂക്കോട്ടുംപാടം അഞ്ചാംമൈൽ ഹോം സ്പെഷൽ സ്കൂളിൽ ഹോം ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ ഡോ. കെ.ടി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. എൻ. ശിവൻ അധ്യക്ഷത വഹിച്ചു. അധ്യാപിക റംലത്ത്, അണ്ടർ 19 ജില്ല ക്രിക്കറ്റ് ടീം അംഗം അയ്ഷാ അൽദിയ, സൺഡേ തിയറ്റർ അംഗം അൽബ നാസീർ, ശാന്തിനി, തങ്കമണി, ഇ.പി. കുട്ട്യാപ എന്നിവർ സംസാരിച്ചു. ppm2 അമരമ്പലം പ്രതീക്ഷ ഭവനിൽ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇല്ലിക്കൽ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു ppm3 അഞ്ചാം മൈൽ ഹോം സ്പെഷൽ സ്കൂളിൽ ഹോം ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ ഡോ. കെ.ടി. മനോജ് കുമാർ വിദ്യാർഥികൾക്ക് സമ്മാനം നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
