Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'ഒരിടത്ത് ഒരിടത്ത്'...

'ഒരിടത്ത് ഒരിടത്ത്' കഥാസമ്മേളനം സമാപിച്ചു

text_fields
bookmark_border
ഒരിടത്ത് ഒരിടത്ത് കഥാസമ്മേളനം സമാപിച്ചു
cancel
ചാവക്കാട്: 'ഒരിടത്ത് ഒരിടത്ത്' എന്ന ശീർഷകത്തിൽ എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന മഴവിൽ സമ്മേളനത്തിന്‍റെ ഭാഗമായി ഐ.ഡി.സി കാമ്പസിൽ ചാവക്കാട് ഡിവിഷൻ സംഘടിപ്പിച്ച കഥാ സമ്മേളനം സമാപിച്ചു. 44 യൂനിറ്റുകളിൽനിന്ന് 200ൽപരം പേർ പങ്കെടുത്ത പരിപാടിയിൽ വിവിധ സെഷനുകളിലായി ആൽക്കെമി സ്മാർട്ട് ക്ലബ്​ അംഗങ്ങൾക്കുള്ള ക്യാമ്പും മഴവിൽ റാലിയും നടന്നു. സമാപന സമ്മേളനം സയ്യിദ് ഹൈദ്രോസ് അൽ ഐദറൂസി വട്ടേക്കാട് ദുആയോടെ ആരംഭിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ചാവക്കാട് സോൺ ഫിനാൻസ് സെക്രട്ടറി നവാസ് പാലുവായ്‌ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്‍റ് മുഹമ്മദ് ഇസ്മായിൽ സഖാഫി അൽഖാദിരി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ് ശിഹാബ് സഖാഫി താന്യം വിഷയാവതരണം നടത്തി. വിദ്യാർഥികളുടെ കഥ, ഗാനം അവതരണവും പ്രതിജ്ഞയുമുണ്ടായി. ഹുസൈൻ ഹാജി പേരിങ്ങാട്, ഷഹീർ മുസ്‌ലിയാർ തൃപ്രയാർ, ടി.പി. അബൂബക്കർ വെന്മേനാട്, അൽത്താഫ് മുസ്‌ലിയാർ മാട്ടുമ്മൽ തുടങ്ങിയവർ സംബന്ധിച്ചു. ഡിവിഷൻ ജനറൽ സെക്രട്ടറി സഹദ് എളവള്ളി സ്വാഗതവും ഡിവിഷൻ സെക്രട്ടറി സിയാദ് പെരുവല്ലൂർ നന്ദിയും പറഞ്ഞു. ഫോട്ടോ: TCC CKD SSF എസ്.എസ്.എഫ് മഴവിൽ സമ്മേളനത്തിന്‍റെ ഭാഗമായി ചാവക്കാട് ഡിവിഷൻ സംഘടിപ്പിച്ച റാലി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story