Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:47 AM IST Updated On
date_range 3 Jun 2022 5:47 AM ISTമണ്ണ് സൗഹൃദ പഞ്ചായത്താകാൻ വടക്കേക്കാട്
text_fieldsbookmark_border
വടക്കേക്കാട്: പരിസ്ഥിതി ദിനാചരണ ഭാഗമായി വടക്കേകാട് പഞ്ചായത്ത് കർഷക സംഗമം ശനിയാഴ്ച രാവിലെ 10ന് ഐ.സി.എ റോഡ് കല്ലൂർ മദ്റസ കമ്യൂണിറ്റി ഹാളിൽ ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഫസലുൽ അലി വാർത്തസമ്മേളനത്തിൽ അറിയിച്ചു. എൻ.കെ. അക്ബർ എം.എൽ.എ മണ്ണാരോഗ്യ കാഡുകൾ വിതരണം ചെയ്യും. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിലെ വിത്ത്, തൈ വിതരണം, കാർഷിക സെമിനാർ, കർഷക സംവാദം എന്നിവയുമുണ്ടാകും. പുനർജനി പദ്ധതിയിൽ 16 വാർഡുകളിൽനിന്ന് ശേഖരിച്ച 1600 സാമ്പിൾ മണ്ണ് പരിശോധന പൂർത്തിയാക്കി കർഷകർക്ക് മണ്ണാരോഗ്യ കാർഡ് നൽകുന്ന ജില്ലയിലെ ആദ്യ പഞ്ചായത്താണ് വടക്കേക്കാട് എന്ന് സോയിൽ സർവേ അസി. ഡയറക്ടർ പ്രീതി വാർത്തസമ്മേളനത്തിൽ പറഞ്ഞു. പരിശോധനയുടെ അടിസ്ഥാനത്തിൽ വടക്കേക്കാടിനെ ജില്ലയിലെ മണ്ണ് സൗഹൃദ പഞ്ചായത്ത് ആക്കുമെന്ന് ഫസലുൽ അലി പറഞ്ഞു. വാർത്തസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് പ്രീതി, കൃഷി അസി. ഡയറക്ടർ എ.എൻ. മനോജ്, പഞ്ചായത്ത് കൃഷി ഓഫിസർ സുമേഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story