Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാനവീയം മാതൃകയില്‍...

മാനവീയം മാതൃകയില്‍ വള്ളിക്കുന്ന് മണ്ഡലത്തിൽ നാട്ടരങ്ങ് പദ്ധതി -എം.എൽ.എ

text_fields
bookmark_border
വള്ളിക്കുന്ന്: മാനവീയം മാതൃകയില്‍ വള്ളിക്കുന്ന് മണ്ഡലത്തിൽ നാട്ടരങ്ങ് പദ്ധതി യാഥാർഥ്യമാവുന്നതായി പി. അബ്ദുൽ ഹമീദ് എം.എൽ.എ അറിയിച്ചു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ അത്താണിക്കലിലാണ് പദ്ധതി നടപ്പാക്കാൻ 20 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച്‌ പ്രവൃത്തി ആരംഭിക്കാനിരിക്കുന്നത്. ജില്ലയിൽ ആദ്യമായാണ് നാട്ടരങ്ങ് പദ്ധതി സാംസ്കാരിക വകുപ്പ് ഏറ്റെടുത്ത് നടപ്പാക്കുന്നത്. തലസ്ഥാനനഗരിയിലെ സാംസ്കാരിക ഇടനാഴിയായ മാനവീയം വീഥിയുടെ മാതൃകയിലാണ്​ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും കലാവതരണത്തിനും കലാകാര കൂട്ടായ്മകള്‍ക്കുമായി സാംസ്കാരിക വകുപ്പ് സൗകര്യപ്രദമായ പാതയോരം കണ്ടെത്തി നാട്ടരങ്ങ് നിർമിക്കുന്നത്. 2020ൽ അത്താണിക്കൽ ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായി നാട്ടരങ്ങ് പദ്ധതി അത്താണിക്കൽ ജങ്​ഷനിൽ ആസൂത്രണം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രപ്പോസൽ നൽകിയെങ്കിലും രണ്ട് വർഷത്തിന് ശേഷമാണ് അംഗീകാരം നൽകിയത്. നിർവഹണചുമതല ഹാബിറ്റാറ്റിനാണ്. സ്‌റ്റേജ് നവീകരണം, ഇന്റർലോക്ക് വിരിക്കൽ, ചുറ്റുമതിൽ നിർമാണം, വയോജന പാർക്ക് നവീകരിക്കൽ, പടികള്‍, ബെഞ്ചുകള്‍ എന്നിവയാണ് പ്രധാന പ്രവൃത്തികൾ. സാംസ്കാരിക-കല പ്രവര്‍ത്തനങ്ങളുടെ സ്ഥിരം വേദിയായിരിക്കും ഇത്. പ്രദേശത്തെ കലാകാരന്മാര്‍ക്ക്​ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഇവിടെ അവസരമുണ്ടാവും. വിവിധ അക്കാദമികള്‍, സ്ഥാപനങ്ങള്‍, പ്രാദേശിക ക്ലബുകള്‍, വായനശാലകള്‍, പ്രാദേശിക കൂട്ടായ്മകള്‍ എന്നിവരുമായി സഹകരിച്ചും പരിപാടികള്‍ അവതരിപ്പിക്കാൻ കഴിയും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story