Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:46 AM IST Updated On
date_range 3 Jun 2022 5:46 AM ISTഹജ്ജ്: നെടുമ്പാശേരിയിലേക്കുള്ള യാത്ര സൗകര്യം വർധിപ്പിക്കണം -വിസ്ഡം യൂത്ത്
text_fieldsbookmark_border
മലപ്പുറം: ഹജ്ജ് കർമത്തിനായി തീർഥാടകർ പുറപ്പെടുന്ന സമയമായതിനാൽ ജില്ല ആസ്ഥാനങ്ങളിൽ നിന്ന് നെടുമ്പാശേരിയിലേക്കുള്ള യാത്ര സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. മലബാറിൽ നിന്നാണ് കൂടുതൽ തീർഥാടകരുള്ളത്. ജില്ല ആസ്ഥാനങ്ങളിൽ നിന്ന് നെടുമ്പാശേരിയിലേക്ക് കെ.എസ്.ആർ.ടി.സി ലോഫ്ലോർ, കെ-സ്വിഫ്റ്റ് ബസ് സർവിസുകൾ വർധിപ്പിക്കണം. പ്രസിഡന്‍റ് ഹാരിസ് മദനി കായക്കൊടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. താജുദ്ദീൻ സ്വലാഹി, ഒ. മുഹമ്മദ് അൻവർ, യു. മുഹമ്മദ് മദനി, പി.യു. സുഹൈൽ, ജംഷീർ സ്വലാഹി, ഡോ. പി.പി. നസീഫ്, മുജീബ് ഒട്ടുമ്മൽ, ഹസൻ അൻസാരി, ഫിറോസ് സ്വലാഹി, അബ്ദുറഹ്മാൻ ചുങ്കത്തറ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story