Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറോഡ് സുരക്ഷ ദിനാചരണം

റോഡ് സുരക്ഷ ദിനാചരണം

text_fields
bookmark_border
റോഡ് സുരക്ഷ ദിനാചരണം
cancel
തിരൂരങ്ങാടി: 'ഒരിറ്റു ശ്രദ്ധ ഒരുപാട് ആയുസ്സ്​' മുദ്രാവാക്യവുമായി റോഡ് ആക്​സിഡന്റ് ആക്ഷൻ ഫോറാം (റാഫ്) തിരൂരങ്ങാടി മേഖല കമ്മിറ്റി റോഡ് സുരക്ഷദിനവും ലഘുലേഖ വിതരണവും നടത്തി. തിരൂരങ്ങാടി നഗരസഭ വൈസ് ചെയർപേഴ്സൻ സുഹറാബി ഉദ്ഘാടനം ചെയ്തു. കൊണ്ടാണത്ത്‌ ബീരാൻഹാജി അധ്യക്ഷത വഹിച്ചു. ബോധവത്​കരണ ക്ലാസ് എ.എം.വി.ഐ സന്തോഷ്‌കുമാറും ലഘുലേഖ പ്രകാശനം തിരൂരങ്ങാടി എസ്​.ഐ ജയപ്രകാശും നിർവഹിച്ചു. തിരൂരങ്ങാടി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.പി. ഇസ്മായിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്​സൻ സുജിനി മുളമുക്കിൽ, കൗൺസിലർ അബ്​ദുൽ അസീസ്, പി.കെ. ഹബീബ, പരപ്പനങ്ങാടി നഗരസഭ കൗൺസിലർ സുമാറാണി, പി.ടി.എ പ്രസിഡന്റ് അബ്​ദുൽ ഹഖ്​, എച്ച്​.എം.സി ചെയർമാൻ അലി, തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്​ട്രസ്​ പ്രസീദ, ഗഫൂർ ചെമ്മാട്, ഭാസ്കരൻ പുല്ലാണി, ശബരീഷ് കുന്നുമ്മൽ എന്നിവർ സംസാരിച്ചു. ദാസൻ കൈതക്കാട്ടിൽ സ്വാഗതവും കുഞ്ഞമ്മദ് പാലക്കാട്ട് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story