Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:46 AM IST Updated On
date_range 3 Jun 2022 5:46 AM ISTമെഡിക്കൽ ക്യാമ്പ്
text_fieldsbookmark_border
വേങ്ങര: വേങ്ങര പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സെന്ററും വേങ്ങരയിലെ സ്വകാര്യ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.കെ. പൂച്യാപ്പു ഉദ്ഘാടനം ചെയ്തു. പാലിയേറ്റിവ് പ്രസിഡന്‍റ് ഹംസ പുല്ലമ്പലവൻ അധ്യക്ഷത വഹിച്ചു. പൾമണോളജി, പീഡിയാട്രിക് വിഭാഗങ്ങളിലായി നൂറോളം രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്ന് നൽകി. ഡോ. കെ.പി. മോഹൻദാസ്, ശിശുരോഗ ചികിത്സവിദഗ്ധൻ ശഹദ് കാരാടൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. ഹാഷിഖ്, നിയാസുദ്ദീൻ, സിസ്റ്റർ ജസി, മണി, ക്യാമ്പ് കൺവീനർ ടി.ടി. ഗഫൂർ, പൂഴിത്തറ പോക്കർ ഹാജി, കെ.പി. കുഞ്ഞീച്ചി, അഷ്‌റഫ് പാലേരി, അമീർ എന്ന കുഞ്ഞാപ്പു ഇത്തിക്കൽ, ഡോ. ടി.ടി. ലുജൈൻ ആയിഷ തുടങ്ങിയവർ നേതൃത്വം നൽകി. പാലിയേറ്റിവ് ജനറൽ സെക്രട്ടറി ടി.കെ. അഹമ്മദ് ബാവ സ്വാഗതവും ട്രഷറർ മാളിയേക്കൽ മുഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story