Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:45 AM IST Updated On
date_range 3 Jun 2022 5:45 AM ISTകാമ്പസുകളിലെ സമാധാനം തകർക്കാനുള്ള എം.എസ്.എഫ് നീക്കം അവസാനിപ്പിക്കണം -എസ്.എഫ്.ഐ
text_fieldsbookmark_border
മലപ്പുറം: ജില്ലയിലെ കാമ്പസുകളിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന എം.എസ്.എഫ് നീക്കം അവസാനിപ്പിക്കണമെന്ന് എസ്.എഫ്.ഐ. മലപ്പുറം ഗവ. കോളജിലും പെരിന്തൽമണ്ണ പി.ടി.എം ഗവ. കോളജിലും എസ്.എഫ്.ഐ നടത്തിയ പ്രചാരണ പ്രവർത്തനങ്ങൾ നശിപ്പിക്കുകയും മലപ്പുറം ഗവ. കോളജിൽ എസ്.എഫ്.ഐ പ്രവർത്തകരെ ആക്രമിക്കുകയും ചെയ്ത് കാമ്പസുകളിൽ നിലനിൽക്കുന്ന സമാധാനാന്തരീക്ഷം തകർക്കുന്നതിനുള്ള ബോധപൂർവമായ ശ്രമമാണ് എം.എസ്.എഫ് നടത്തുന്നത്. കാമ്പസുകളിൽ സമാധാനാന്തരീക്ഷം നിലനിൽക്കണമെന്നും ആക്രമണത്തിന് നേതൃത്വം നൽകാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും ജില്ല പ്രസിഡന്‍റ് എൻ. ആദിൽ, സെക്രട്ടറി എം. സജാദ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story