Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:45 AM IST Updated On
date_range 3 Jun 2022 5:45 AM ISTകോഴിക്കോട്-ഡൽഹി എയർ ഇന്ത്യ സർവിസ് പ്രതിദിനമാകുന്നു
text_fieldsbookmark_border
കരിപ്പൂർ: എയർ ഇന്ത്യയുടെ . നിലവിൽ ആഴ്ചയിൽ നാല് സർവിസ് ഉണ്ടായിരുന്നതാണ് പ്രതിദിന സർവിസായി മാറുന്നത്. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായിരുന്നു നേരത്തേ ഈ സർവിസുകൾ ഉണ്ടായിരുന്നത്. തിരക്കേറിയതോടെയാണ് എല്ലാ ദിവസവുമാക്കിയത്. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ കോഴിക്കോട്-ഡൽഹി സെക്ടറിൽ നേരിട്ടും ബാക്കിയുള്ള ദിവസങ്ങളിൽ കോഴിക്കോട്-കണ്ണൂർ-ഡൽഹി എന്നിങ്ങനെയുമാണ് ഷെഡ്യൂൾ. തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ ഡൽഹി-കോഴിക്കോട്-കണ്ണൂർ-ഡൽഹി സെക്ടറിലും ബാക്കിയുള്ള ദിവസം ഡൽഹി-കണ്ണൂർ-കോഴിക്കോട്-ഡൽഹി എന്നിങ്ങനെയുമാണ് പുതിയ ഷെഡ്യൂൾ. ഇതോടെ കരിപ്പൂരിൽനിന്ന് രാജ്യതലസ്ഥാനത്തേക്ക് എല്ലാ ദിവസവും രണ്ട് സർവിസുണ്ടാകും. നിലവിൽ ഇൻഡിഗോയും എല്ലാ ദിവസവും ഡൽഹിയിലേക്ക് സർവിസ് നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story