Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:42 AM IST Updated On
date_range 3 Jun 2022 5:42 AM ISTഹോട്ടലുകളിൽ സപ്ലൈ ഓഫിസ് അധികൃതരുടെ പരിശോധന
text_fieldsbookmark_border
കുന്നംകുളം: ഹോട്ടലുകളിൽ അമിതവില ഈടാക്കുന്നുണ്ടോയെന്നും ഹോട്ടൽ വൃത്തിയായി സൂക്ഷിക്കുന്നുണ്ടോയെന്നും പരിശോധിക്കാൻ ജില്ല സപ്ലൈ ഓഫിസറുടെ നിർദേശപ്രകാരം കുന്നംകുളം താലൂക്ക് പരിധിയിലെ ഹോട്ടലുകളിൽ സപ്ലൈ ഓഫിസിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഹോട്ടലുകളിൽ അമിതവില ഈടാക്കാതിരിക്കാനും വിലവിവര പട്ടിക പ്രദർശിപ്പിക്കാനും ഹോട്ടലും പാചകമുറിയും വൃത്തിയായി സൂക്ഷിക്കാനും നിർദേശം നൽകി. നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ തുടർനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. ഇനിയും ക്രമക്കേടുകൾ കണ്ടെത്തുന്ന കടകൾക്കെതിരെ കർശന നടപടികൾക്ക് ശിപാർശ ചെയ്യുന്നതാണെന്നും കുന്നംകുളം താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story