Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊന്നാനിയിൽ പേരിന്...

പൊന്നാനിയിൽ പേരിന് മാത്രമായി ജില്ല സ്പോർട്സ് ഹോസ്റ്റൽ

text_fields
bookmark_border
പൊന്നാനിയിൽ പേരിന് മാത്രമായി ജില്ല സ്പോർട്സ് ഹോസ്റ്റൽ
cancel
പൊന്നാനി: ജില്ല സ്പോർട്സ് കൗൺസിലിന്​ കീഴിൽ പൊന്നാനിയിൽ സ്പോർട്സ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത് പരിമിതികൾക്ക് നടുവിൽ. സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിലെ കായികാഭിരുചിയുള്ള വിദ്യാർഥികളുടെ കായിക വികസനത്തിനും ചെറുപ്രായത്തിൽ തന്നെ കായികപ്രതിഭകളെ കണ്ടെത്തി വിദഗ്​ധ പരിശീലനം നൽകുന്നതിനും വേണ്ടിയാണ്​ ഹോസ്റ്റൽ ആരംഭിച്ചത്​. ആവശ്യത്തിന് ജീവനക്കാരില്ലാത്ത സ്ഥിതിയാണ്. വാർഡൻ ഉൾപ്പെടെ ഇല്ലാത്ത സ്ഥിതിയിലാണ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. കോവിഡിന് ശേഷം വാർഡന്‍റെ സേവനം ലഭ്യമായിട്ടില്ല. കബഡി പരിശീലനത്താവശ്യമായ മാറ്റ് പോലും ഇല്ലാതെയാണ് സ്പോർട്സ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. കയാക്കിങ് പരിശീലനവും കൃത്യമായി നടക്കുന്നില്ലെന്നാണ് ആരോപണം. പുഴയിൽ പരിശീലനം നടത്തുന്നതിന് പകരം ഹോസ്റ്റലിന് സമീപം കരയിലാണ് പരിശീലനം നൽകുന്നത്. ഓരോ മാസവും നടക്കേണ്ട ഹോസ്റ്റൽ മാനേജ്മെന്‍റ്​ കമ്മിറ്റിയുടെ റിവ്യൂ മീറ്റിങ്ങും യഥാസമയം ചേരാറില്ല. അതേസമയം, കഴിഞ്ഞ ദിവസം കായിക മന്ത്രി വി. അബ്ദുറഹ്മാൻ മിന്നൽ സന്ദർശനം നടത്തി നൽകിയ നിർദേശത്തെത്തുടർന്ന് ഹോസ്റ്റൽ പരിസരം ശുചീകരിച്ചു. ഹോസ്റ്റലിലെ സൗകര്യങ്ങൾ നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം വിലയിരുത്തി. ജനകീയ സമിതി രൂപവത്​കരിച്ച് ഹോസ്റ്റൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തുമെന്ന് ചെയർമാൻ പറഞ്ഞു Photo: MP PNN1 പൊന്നാനിയിലെ സ്പോർട്സ് ഹോസ്റ്റൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story