Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആയുഷ് മെഡിക്കൽ...

ആയുഷ് മെഡിക്കൽ ഓഫിസർമാരുടെ പെൻഷൻപ്രായം ഉയർത്തുന്നതിനെതിരെ ഉദ്യോഗാർഥികൾ

text_fields
bookmark_border
മലപ്പുറം: ആയുഷ് മെഡിക്കൽ ഓഫിസർമാരുടെ പെൻഷൻപ്രായം 60 ആക്കാനുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധിക്കെതിരെ പി.എസ്.സി റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾ. 2021 ആഗസ്റ്റ് മുതൽ മുൻകാല പ്രാബല്യത്തോടെ പെൻഷൻ പ്രായം 60 ആയി ഉയർത്തിയാണ്​ പുതിയ ഉത്തരവ്. സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ മെഡിക്കൽ ഡിസ്പെൻസറികൾ അനുവദിക്കുന്നതും തസ്തികകൾ സൃഷ്ടിക്കുന്നതും വളരെ കുറവായ സാഹചര്യത്തിൽ വിരമിക്കൽ ഒഴിവുകൾ മാത്രമായിരുന്നു പ്രതീക്ഷയെന്ന്​ ഉദ്യോഗാർഥികൾ 'മാധ്യമ'ത്തോട്​ പറഞ്ഞു. സ്വകാര്യ ആശുപത്രികളിൽ സേവനത്തിന് സാധ്യത കുറവാണെന്നതിനാൽ സർക്കാർ മേഖലയാണ് ഏക പ്രതീക്ഷയെന്നും അവർ പറഞ്ഞു. 2018ൽ നടന്ന ഹോമിയോ, ആയുർവേദ മെഡിക്കൽ ഓഫിസർ തസ്തികകളിലേക്കുള്ള പി.എസ്.സി പരീക്ഷകളിൽ പതിനായിരത്തോളം ഉദ്യോഗാർഥികളാണ് പങ്കെടുത്തത്. ഇതിൽനിന്ന് 250ഓളം പേരെ മാത്രം ഉൾക്കൊള്ളിച്ചാണ്​ റാങ്ക്‌ലിസ്​റ്റ്​ ഇറക്കിയത്​. ഉദ്യോഗാർഥികളുടെ ആശങ്കക്ക്​ പരിഹാരം കാണാൻ അടിയന്തര ഇടപെടൽ സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന്​ ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിവേദനം നൽകി. 2013 മുതൽ കോൺട്രിബ്യൂട്ടറി പെൻഷൻ സ്കീമുകളിൽ ചേരുന്ന എല്ലാ ഉദ്യോഗാർഥികളുടെയും വിരമിക്കൽ പ്രായം നിലവിൽ 60 തന്നെയാണ്. 2013 മാർച്ചിന് മുമ്പ് സർവിസിൽ കയറിയ സ്റ്റാറ്റ്യൂട്ടറി പെൻഷൻകാരായ ഉദ്യോഗാർഥികളുടേത്​ 56 വയസ്സാണ്. അലോപതി മെഡിക്കൽ ഓഫിസർമാരുടെ പെൻഷൻപ്രായം 60 വയസ്സാണെന്ന കാരണം ചൂണ്ടിക്കാട്ടി ചില ആയുർവേദ-ഹോമിയോ മെഡിക്കൽ ഓഫിസർമാരടക്കം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story