Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:35 AM IST Updated On
date_range 3 Jun 2022 5:35 AM ISTഹവിൽദാർ സൈജലിന്റെ കുടുംബത്തിന് ആദ്യഗഡു സഹായം കൈമാറി
text_fieldsbookmark_border
പരപ്പനങ്ങാടി: ലഡാക്കിൽ സൈനിക ട്രക്ക് മറിഞ്ഞ് മരിച്ച പരപ്പനങ്ങാടി സ്വദേശി ലാൻസ് ഹവിൽദാർ മുഹമ്മദ് സൈജലിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ സൈനിക ക്ഷേമ ഫണ്ടിൽ നിന്ന് ആദ്യ ഗഡു കൈമാറി. അനുവദിച്ച അഞ്ച് ലക്ഷം രൂപയിൽ നിന്ന് അടിയന്തര സഹായമായി 50,000 രൂപയുടെ ചെക്കാണ് നൽകിയത്. തുക ജില്ല കലക്ടർ വി.ആർ. പ്രേംകുമാറിന് വേണ്ടി തിരൂരങ്ങാടി തഹസിൽദാർ പി.ഒ. സാദിഖ്, മുഹമ്മദ് സൈജലിന്റെ ഭാര്യ റഹ്മത്തിന് കൈമാറി. സൈനിക വെൽഫെയർ ഓഫിസർ കെ.എച്ച്. മുഹമ്മദ് അസ്ലം, വില്ലേജ് ഓഫിസർ ജെസ്ലി, വില്ലേജ് അസിസ്റ്റൻറ് ഷൈനി, നഗരസഭ ചെയർമാൻ എ. ഉസ്മാൻ, വാർഡ് കൗൺസിലർ പി.വി. മുസ്തഫ എന്ന മുത്തു, സി.പി.ഐ നേതാവ് ഗിരീഷ് തോട്ടത്തിൽ, എൻ.പി. അബു മാസ്റ്റർ എന്നിവർ സംബന്ധിച്ചു. MT ppgd fund മുഹമ്മദ് സൈജലിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ സൈനിക ക്ഷേമ ഫണ്ടിൽ നിന്നുള്ള ആദ്യ ഗഡു ഭാര്യ റഹ്മത്തിന് തഹസിൽദാർ പി.ഒ. സാദിഖ് കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
