Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎട്ടാം ക്ലാസുകാരിക്ക്​...

എട്ടാം ക്ലാസുകാരിക്ക്​ പീഡനം: സ്‌കൂള്‍ അധ്യാപകന്​ ഒമ്പതു വര്‍ഷം തടവ്​

text_fields
bookmark_border
തൃശൂര്‍: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്കൂള്‍ അധ്യാപകന്​ ഒമ്പതു വര്‍ഷം കഠിനതടവും 45,000 രൂപ പിഴയും. പാലക്കാട് ചിറ്റൂര്‍ കടമ്പിടി രഘുനന്ദനനെയാണ് (58) തൃശൂര്‍ ഫാസ്റ്റ് ട്രാക്ക്​ സ്പെഷല്‍ കോടതി ജഡ്ജി ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്. പോക്സോ നിയമം 9, 10, 11, 12 വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമം 354 പ്രകാരവുമാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പിഴയടച്ചില്ലെങ്കില്‍ അഞ്ചുമാസംകൂടി തടവ്​ അനുഭവിക്കണം. പിഴത്തുക അതിജീവിതക്ക് നല്‍കണം. 2018ലാണ് കേസിനാസ്പദമായ സംഭവം. മെസ്​ ഹാളിലും വരാന്തയിലും വെച്ച് പലതവണ ലൈംഗികച്ചുവയോടെ സംസാരിക്കുകയും പീഡിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി. പ്രോസിക്യൂഷനു വേണ്ടി ഫാസ്റ്റ് ട്രാക്ക്​ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി. അജയ് കുമാര്‍ ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story