Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:53 AM IST Updated On
date_range 2 Jun 2022 5:53 AM ISTതിരൂർ ജില്ല ആശുപത്രിയിലെ കാൻസർ ബ്ലോക്ക് മലബാർ കാൻസർ സെന്‍റർ പ്രതിനിധികൾ സന്ദർശിച്ചു
text_fieldsbookmark_border
തിരൂർ: നിർമാണം നടന്നുകൊണ്ടിരിക്കുന്ന തിരൂർ ജില്ല ആശുപത്രിയിലെ കാൻസർ ബ്ലോക്ക് (ഓങ്കോളജി) നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി മലബാർ കാൻസർ സെന്‍റർ പ്രതിനിധികൾ സന്ദർശിച്ചു. റേഡിയേഷൻ ഓങ്കോളജി വകുപ്പിലെ പ്രധാനി ഡോ. ഗീത, റേഡിയേഷൻ സേഫ്റ്റി ഓഫിസർ ശിൽപ അജയ്കുമാർ, സൂപ്പർവൈസർ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് ബുധനാഴ്ച സന്ദർശിച്ചത്. അർബുദവിഭാഗത്തിനായി പണികഴിപ്പിക്കുന്ന ഒമ്പത് നില കെട്ടിടത്തിൽ ഓരോ നിലകളിലും വരുന്ന സൗകര്യങ്ങളും മറ്റു അനുബന്ധ കാര്യങ്ങളും വിലയിരുത്തി. ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. ബേബി ലക്ഷ്മി, ആർ.എം.ഒ ഡോ. അർച്ചന, ഡോ. കൃഷ്ണദാസ്, ഡോ. ഹംസ പാക്കൽ, ഡോ. ജാവേദ് അനീസ്, സിവിൽ എൻജിനീയർ നൗഫൽ, പി.ആർ.ഒ സി.വി. അബ്ദുൽ മുനീർ എന്നിവർ സംഘത്തെ അനുഗമിച്ചു. mw sandershanam തിരൂർ ജില്ല ആശുപത്രിയിലെ കാൻസർ ബ്ലോക്കിന്‍റെ സൗകര്യങ്ങൾ മലബാർ കാൻസർ സെന്‍റർ പ്രതിനിധികൾ വിലയിരുത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
