Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:51 AM IST Updated On
date_range 2 Jun 2022 5:51 AM ISTജീവനക്കാരന്റെ മരണം: കണ്ണീരിലാഴ്ത്തി വെട്ടം ശാന്തി സ്പെഷൽ സ്കൂളിലെ പ്രവേശനോത്സവം
text_fieldsbookmark_border
തിരൂർ: ജീവനക്കാരന്റെ അപ്രതീക്ഷിത വിയോഗം തിരൂർ വെട്ടം ശാന്തി സ്പെഷൽ സ്കൂളിലെ പ്രവേശനോത്സവം കണ്ണീരിലാഴ്ത്തി. വെട്ടത്തെ പി. ബാലകൃഷ്ണൻ മാസ്റ്റർ മെമ്മോറിയൽ സ്പെഷൽ സ്കൂൾ ജീവനക്കാരനായിരുന്ന മൂലശ്ശേരി സുബ്രഹ്മണ്യൻ എന്ന മണിയാണ് (52) പ്രവേശനോത്സവത്തിനിടെ കുഴഞ്ഞുവീണത്. സ്കൂളിലുള്ളവരും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിയിൽവെച്ച് മരിക്കുകയായിരുന്നു. ഇതോടെ പ്രവേശനോത്സവവും ഒഴിവാക്കി. വെട്ടം ആലിശ്ശേരി സ്വദേശിയും പാലിയേറ്റിവ് സജീവ പ്രവർത്തകനുമാണ് സുബ്രഹ്മണ്യൻ. പത്തു വർഷത്തെ പ്രവാസത്തിനുശേഷം നാട്ടിൽ പാലിയേറ്റിവ് പ്രവർത്തകനായും വെട്ടം പഞ്ചായത്തിലെ പത്താം വാർഡിൽ വെട്ടം കലാ സാംസ്കാരിക വേദിയുടെ സജീവ പ്രവർത്തകനായും അതിന് കീഴിൽ നടുവിലക്കടവിൽ പ്രവർത്തിച്ചുവരുന്ന സ്പെഷൽ സ്കൂളിൽ ആറു മാസത്തോളമായി ജീവനക്കാരനായും പ്രവർത്തിച്ചു വരുകയായിരുന്നു. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പരിശോധനയിൽ പ്രശ്നങ്ങൾ കാണാത്തതിനാൽ വീട്ടിലേക്ക് മടങ്ങി സ്കൂളിലെ പ്രവേശനോത്സവ പരിപാടികളിൽ സജീവമാവുകയായിരുന്നു. mw Subramanian വിദ്യാർഥിയുടെ ദാരുണ മരണം: എം.ഇ.എസ് സ്കൂൾ പ്രവേശനോത്സവം മാറ്റി തിരൂർ: ചൊവ്വാഴ്ച സൈക്കിൾ യാത്രക്കിടെ കുളത്തിലേക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചതിനെ തുടർന്ന് തിരൂർ എം.ഇ.എസ് സ്കൂളിൽ പ്രവേശനോത്സവം ഒഴിവാക്കി ബുധനാഴ്ച അവധി നൽകി. തിരൂർ എം.ഇ.എസ് സെൻട്രൽ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയും കോട്ട് പഴങ്കുളങ്ങര മുച്ചിരിപറമ്പിൽ രാജേഷിന്‍റെ മകനുമായ ആകാശാണ് (12) സൈക്കിൾ ചവിട്ടി പോകുന്നതിനിടെ ബാലൻസ് തെറ്റി വീടിനു സമീപത്തെ നീലിക്കുളത്തിലേക്ക് വീണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
