Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകളിചിരിയോടെ മൂവർ സംഘം...

കളിചിരിയോടെ മൂവർ സംഘം വിദ്യാലയത്തിലെത്തി

text_fields
bookmark_border
കളിചിരിയോടെ മൂവർ സംഘം വിദ്യാലയത്തിലെത്തി
cancel
പെരുമ്പിലാവ്: ഒരു പ്രസവത്തിൽ പിറന്ന മൂവർ സംഘം ഒരുമയോടെ ആദ്യദിനം വിദ്യാലയത്തിലെത്തി. കളിച്ചും ചിരിച്ചും കരഞ്ഞും വഴക്കിട്ടും കഴിയുന്ന ഇവർ പ്രവേശനോത്സവത്തിൽതന്നെ വന്നെത്തിയതും കൗതുകക്കാഴ്ചയായി. അക്കിക്കാവ് കിഴക്കേതിൽ ആഷിഖ് അബു - സുമിന ദമ്പതികളുടെ മക്കളായ മുഹമ്മദ് അയാൻ (4), മുഹമ്മദ് അമാൻ (4), അസ്മിന ആഷിഖ് (4) എന്നിവരാണ് കൊരട്ടിക്കര ഗവ. യു.പി സ്കൂളിലെ എൽ.കെ.ജി ക്ലാസിലെത്തിയത്. ഒറ്റപ്പിലാവിലെ വാടക ഫ്ലാറ്റിലാണ് ഇവർ കുടുംബാംഗങ്ങൾക്കൊപ്പം കഴിയുന്നത്. 2018 മേയ് മൂന്നിനായിരുന്നു ജനനം. വീടിന് തൊട്ടടുത്തുള്ള അംഗൻവാടി മുതൽ ഒരേ ബെഞ്ചുകാരാണ് മൂവരും. സ്കൂളിലും മൂവരുടെയും ആഗ്രഹം പോലെ ഒന്നിച്ചിരുന്നു. പ്രധാനാധ്യാപിക ദീപയുടെ നേതൃത്വത്തിൽ സ്കൂൾ അധികൃതർ ഇവരെ വരവേറ്റു. tcckkm 4 അക്കിക്കാവിലെ മൂവർ സംഘം വിദ്യാലയത്തിലെത്തിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story