Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:49 AM IST Updated On
date_range 2 Jun 2022 5:49 AM ISTഅഖില കേരള മദ്ദള കേളി മത്സരം: അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
വേലൂർ: മദ്ദള വിദ്വാൻ വെള്ളാറ്റത്തൂർ ശങ്കരൻ നമ്പീശൻ സ്മാരക ട്രസ്റ്റ് അഖില കേരള അടിസ്ഥാനത്തിൽ മദ്ദള കേളി മത്സരം സംഘടിപ്പിക്കും. ജൂലൈ 17ന് രാവിലെ 10 മുതൽ വെള്ളാറ്റഞ്ഞൂർ ശ്രീരാമസ്വാമി ക്ഷേത്രാങ്കണത്തിലുള്ള ശങ്കരൻ നമ്പീശൻ സ്മാരക വേദിയിലാണ് മത്സരം. പങ്കെടുക്കാൻ താൽപര്യമുള്ള 18 വയസ്സ് കവിയാത്തവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ ജനനത്തീയതി 2004 ജൂലൈ 31നോ അതിനുശേഷമോ ആയിരിക്കണം. ട്രസ്റ്റ് അംഗങ്ങളെ മത്സരത്തിൽ പങ്കെടുപ്പിക്കില്ല. ഒന്നാം സമ്മാനമായി 7500 രൂപയും രണ്ടാം സമ്മാനമായി 5000 രൂപയും മൂന്നാം സമ്മാനമായി 3000 രൂപയും നൽകും. സൗജന്യമായ അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങൾക്കും സ്വന്തം മേൽവിലാസം എഴുതിയ മതിയായ രൂപയുടെ പോസ്റ്റൽ സ്റ്റാമ്പൊട്ടിച്ച കവർ സഹിതം എ.എസ്. ദിവാകരൻ, എം.വി.വി.എസ്.എൻ സ്മാരക ട്രസ്റ്റ്, അരീക്കര പുഷ്പകം, വെള്ളാറ്റഞ്ഞൂർ പി.ഒ, തൃശൂർ ജില്ല, പിൻ കോഡ് 680601 എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷഫോറം നേരിട്ടും വാങ്ങാം. കൂടുതൽ അപേക്ഷ ഫോറങ്ങൾ ആവശ്യമായി വരുന്നപക്ഷം ഫോട്ടോകോപ്പി ഉപയോഗിക്കാം. പൂരിപ്പിച്ച അപേക്ഷ ഈ വിലാസത്തിൽ ജൂൺ 20നകം ലഭിക്കണം. ഫോൺ: 9447995335.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story