Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുണ്ടൂരിൽ നിർത്തിയിട്ട...

മുണ്ടൂരിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു

text_fields
bookmark_border
മുണ്ടൂരിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു
cancel
പേരാമംഗലം: മുണ്ടൂർ മെഡിക്കൽ കോളജ് റോഡിൽ കൂരിയാൽ പാലത്തിന്​ സമീപം നിർത്തിയിട്ട കാർ കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ബുധനാഴ്ച പുലർച്ച 5.30നായിരുന്നു സംഭവം. ചാവക്കാട് എടക്കഴിയൂർ അമ്പലത്ത് വീട്ടിൽ ഹംസ മൗലവിയുടെ ഫിയറ്റ് പാലിയോ കാറാണ് കത്തിനശിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുന്നതിനിടെ ചായ കുടിക്കാൻ കാർ നിർത്തിയതായിരുന്നു. ഇതിനിടെ കാറിന്‍റെ മുൻ ഭാഗത്തുനിന്ന് പുക ഉയരുകയും പെട്ടെന്ന് കത്തുകയുമായിരുന്നു. ഉടനെ നാട്ടുകാരും തൃശൂരിൽ നിന്നെത്തിയ അഗ്നിശമന സേന പ്രവർത്തകരും ചേർന്ന് തീയണച്ചു. കാറിന്‍റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. സംഭവമറിഞ്ഞ് പേരാമംഗലം പൊലീസും സ്ഥലത്തെത്തി. tcckkm 8 മുണ്ടൂരിൽ കാർ കത്തിനശിച്ച നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story