Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:47 AM IST Updated On
date_range 2 Jun 2022 5:47 AM ISTആവേശത്തിമർപ്പിൽ പുതിയ അധ്യയന വർഷത്തേക്ക്
text_fieldsbookmark_border
ആവേശത്തിമർപ്പിൽ പുതിയ അധ്യയനവർഷത്തേക്ക് എ.ആർ നഗർ: മഴ മാറിനിന്ന സ്കൂൾ മുറ്റത്ത് ആദ്യക്ഷരം നുകരാനെത്തിയ കുരുന്നുകൾക്ക് ഹൃദ്യമായ വരവേൽപ്പ്. ഇരുമ്പുചോല എ.യു.പി സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ ബാന്‍റ് വാദ്യങ്ങളുടെ അകമ്പടി കൂടിയായതോടെ ആവേശം വാനോളമെത്തി. കുട്ടികൾക്ക് ഒരുക്കിയ അക്ഷര പാർക്കും സെൽഫി കോർണറും കുട്ടികളെ ഏറെ ആകർഷിച്ചു. അബ്ദുറഹിമാൻ നഗർ സർവിസ് സഹകരണ ബാങ്ക് കുട്ടികൾക്കെല്ലാം പഠന കിറ്റ് നൽകി. എ.ആർ നഗർ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ലിയാഖത്തലി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് റഷീദ് ചെമ്പകത്ത് അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി: തൃക്കുളം ഗവ. ഹൈസ്കൂളിൽ നഗരസഭ സ്ഥിരം അധ്യക്ഷൻ ബാവ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പുകയൂർ ഗവ. എൽ.പി സ്കൂളിൽ ഹസ്സൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
