Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുട്ടൻ നായർ പുരസ്കാരം...

കുട്ടൻ നായർ പുരസ്കാരം കവി പി.പി. രാമച​ന്ദ്രന്​

text_fields
bookmark_border
ചങ്ങരംകുളം: പൊന്നാനി താലൂക്കിൽ ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നേതൃനിരയിൽനിന്ന് പ്രവർത്തിച്ച എം.പി. കുട്ടൻ നായരുടെ ഓർമക്കായി അദ്ദേഹത്തിന്‍റെ പേരിൽ 'ചങ്ങരംകുളം സഖാക്കൾ' വാട്സ്​ആപ് കൂട്ടായ്മ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം കവി പി.പി. രാമചന്ദ്രന് നൽകാൻ തീരുമാനിച്ചതായി ജൂറി അംഗങ്ങൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രഫ. എം.എം. നാരായണൻ, കവി ആലങ്കോട് ലീലാകൃഷ്ണൻ, പി. ജ്യോതിഭാസ് ഉൾപ്പെടുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 10,001 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ജൂൺ എട്ടിന് മൂന്നിന്​ ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ പുരസ്കാരം സമർപ്പിക്കും. നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കെ.ടി. ജലീൽ എം.എൽ.എ മുഖ്യ പ്രഭാഷന്നം നടത്തും. വാർത്തസമ്മേളനത്തിൽ ജൂറി അംഗം പി. ജ്യോതിഭാസ്, സി.പി.എം എടപ്പാൾ ഏരിയ സെക്രട്ടറി ടി. സത്യൻ, സംഘാടക സമിതി ചെയർമാൻ വി.വി. കുഞ്ഞുമുഹമ്മദ്, കൺവീനർ കെ.കെ. സതീശൻ, 'ചങ്ങരംകുളം സഖാക്കൾ' വാട്സ്​ആപ് കൂട്ടായ്മ രക്ഷാധികാരി നൗഷാദ്, പി.എം. ബഷീർ, റൗഫ് തെങ്ങിൽ, ഗിരീഷ് അമ്പാട്ടിൽ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story