Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്കൂളും പരിസരങ്ങളും...

സ്കൂളും പരിസരങ്ങളും വൃത്തിയാക്കി

text_fields
bookmark_border
പാണ്ടിക്കാട്: പ്രവേശനോത്സവത്തോടനുബന്ധിച്ച് കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താൻ ട്രോമാകെയർ പാണ്ടിക്കാട് യൂനിറ്റ്. വെട്ടിക്കാട്ടിരി ജി.എൽ.പി സ്കൂൾ, വളരാട് ജി.എം.എൽ.പി സ്കൂൾ, ടൗൺ ജി.എം.എൽ.പി സ്കൂൾ, ജി.എച്ച്​.എസ്.എസ് പാണ്ടിക്കാട് എന്നിവിടങ്ങളിലെ കുടിവെള്ള ടാങ്ക്, സ്കൂൾ പരിസരം, കിണർ എന്നിവയാണ് വൃത്തിയാക്കിയത്. വിദ്യാർഥികൾക്കും അധ്യാപകർക്കും ഭീഷണിയായി കെട്ടിടത്തിന് മുകളിലേക്ക്​ ചാഞ്ഞ മരക്കൊമ്പുകളും മറ്റും നീക്കം ചെയ്തു. ടീം ലീഡർ മുജീബിന്റ നേതൃത്വത്തിൽ ഡെപ്യൂട്ടി ലീഡർ ഫിറോസ് കുറ്റിപുളി, പ്രസിഡന്റ് നിസാർ പൂളമണ്ണ, വൈസ് പ്രസിഡന്റ് സക്കീർ കാരായ, ജോയിന്‍റ്​ സെക്രട്ടറി ജാഫർ പാണ്ടിക്കാട്, വളന്‍റിയർ അസീസ് വളരാട് എന്നിവർ പ്രവർത്തനത്തിൽ പങ്കാളികളായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story