Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജോ ജോസഫിനെതിരെ വ്യാജ...

ജോ ജോസഫിനെതിരെ വ്യാജ വിഡിയോ: പ്രതി മുസ്​ലിം ലീഗുകാരനെന്ന് സി.പി.എം, അടിസ്ഥാന രഹിതമാണെന്ന് ലീഗ്

text_fields
bookmark_border
കോട്ടക്കൽ: തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരെ വ്യാജ വിഡിയോ പ്രസിദ്ധപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതിക്കെതിരെ ആരോപണ പ്രത്യാരോപണവുമായി സി.പി.എമ്മും മുസ്​ലിം ലീഗും. അറസ്​റ്റിലായ കോട്ടക്കല്‍ ഇന്ത്യനൂർ സ്വദേശി അബ്​ദുൽ ലത്തീഫ് സജീവ മുസ്​ലിം ലീഗ് പ്രവര്‍ത്തകനാണെന്ന് സി.പി.എം ആരോപിക്കുമ്പോള്‍ പാര്‍ട്ടിയുമായി ഒരുബന്ധമില്ലെന്നാണ് മുസ്​ലിം ലീഗിന്‍റെ വിശദീകരണം. പ്രതി അബ്​ദുൽ ലത്തീഫിന് ലീഗുമായി ഒരുബന്ധവുമില്ലെന്നും മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കോട്ടക്കല്‍ നഗരസഭ മുസ്​ലിം ലീഗ് ജനറല്‍ സെക്രട്ടറി സാജിത് മങ്ങാട്ടില്‍ പറഞ്ഞു. പ്രതിയുടെ ഫേസ്ബുക്ക് പേജുകൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചാണ് സി.പി.എം ലീഗിനെ വെല്ലുവിളിക്കുന്നത്. കോട്ടക്കൽ മണ്ഡലം എം.എൽ.എയുടെയും തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥിയുടെയും ചിത്രങ്ങളാണ് പ്രതിയുടെ പേജിൽ അപ്​ലോഡ് ചെയ്തിട്ടുള്ളത്. ഇന്ത്യനൂര്‍ മേഖലയിലെ ലീഗിന്‍റെ സജീവ പ്രവര്‍ത്തകനായിരുന്ന ലത്തീഫ് ലീഗ് സൈബര്‍ പോരാളിയാണെന്നാണ് സി.പി.എം എല്‍.സി സെക്രട്ടറി ടി.പി. ഷമീം പറയുന്നത്. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ലീഗ് പറയുമ്പോഴും തെളിവുകൾ നിരത്തിയുള്ള സി.പി.എമ്മിന്‍റെ മറുപടി നേതൃത്വത്തെ വെട്ടിലാക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story