Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചെട്ടിയിൽ വെറ്റിനറി...

ചെട്ടിയിൽ വെറ്റിനറി ഉപകേന്ദ്രത്തിന് ഒരേ ദിവസം രണ്ടു ഉദ്ഘാടനം

text_fields
bookmark_border
ചെട്ടിയിൽ വെറ്റിനറി ഉപകേന്ദ്രത്തിന് ഒരേ ദിവസം രണ്ടു  ഉദ്ഘാടനം
cancel
കരുളായി: ചെട്ടിയിൽ വെറ്ററിനറി ഉപ കേന്ദ്രത്തിന് ഒരേ ദിവസം രണ്ടു ഉദ്ഘാടനം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് അംഗവുമാണ് ഒരേ കേന്ദ്രം രണ്ട് ചടങ്ങുകളിലായി ഉദ്ഘാടനം ചെയ്തത്. അമരമ്പലം പഞ്ചായത്ത് പരിധിയിലെ ചേലോട് പ്രവര്‍ത്തിക്കുന്ന ഉപ കേന്ദ്രമാണ് കരുളായി പഞ്ചായത്ത് പരിധിയിലേക്ക് മാറ്റണമെന്ന് സര്‍ക്കാര്‍ നിർദേശം നല്‍കിയത്. തുടര്‍ന്നാണ് കര്‍ഷകര്‍ ചേര്‍ന്ന് ചെട്ടിയില്‍ വെറ്ററിനറി ഉപകേന്ദ്രത്തിന് സൗകര്യമൊരുക്കി നല്‍കിയത്. പുതിയ സ്ഥലത്ത് തുടങ്ങിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച നടത്താന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ തീരുമാനിച്ചിരുന്നു. എന്നാല്‍, അന്നേ ദിവസം രാവിലെ വാര്‍ഡ് അംഗം സൗമ്യ കൃഷ്ണൻ കുട്ടിയെത്തി കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സിദ്ദീഖ് വടക്കനും ചില പ്രദേശവാസികളും സംബന്ധിച്ചു. എന്നാൽ, 11 മണിയോടെ തീരുമാന പ്രകാരം കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ അഞ്ചേരിയനും ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ.കെ. അബ്ദുറഹിമാന്‍, ഷറഫുദ്ദീന്‍ കൊളങ്ങര, വെറ്ററിനറി സര്‍ജന്‍ ഡോ. ജെ. ഐശ്വര്യ, ലൈവ്​ സ്റ്റോക് ഇന്‍സ്‌പെക്ടര്‍ എൻ. മുരളിധരന്‍, പി.ടി.സി. സൈനബ, പ്രദേശവാസികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഭരണ സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യാതെയും വാര്‍ഡ് അംഗത്തെ വിവരം അറിയിക്കാതെയും ഉദ്ഘാടനം തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് ഉദ്ഘാടനം നിര്‍വഹിച്ചതെന്നാണ് വാര്‍ഡ് അംഗം സൗമ്യ കൃഷ്ണൻ കുട്ടി നൽകുന്ന വിശദീകരണം. ppm2 കരുളായി ചെട്ടിയിൽ വെറ്ററിനറി ഉപകേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ അഞ്ചേരിയൻ ഔദ്യോഗിക ഉദ്ഘാടനം ചെയ്യുന്നു ppm2 a കരുളായി ചെട്ടിയിൽ വെറ്ററിനറി ഉപകേന്ദ്രം വാര്‍ഡ് അംഗം സൗമ്യ കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story