Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:48 AM IST Updated On
date_range 1 Jun 2022 5:48 AM ISTപുകവലിക്കെതിരെ കലാ കാൻവാസൊരുക്കി ലൈബ്രറി പ്രവർത്തകർ
text_fieldsbookmark_border
കരുവാരകുണ്ട്: പുകവലിയുടെ പരിണതി വിളംബരം ചെയ്ത് ലൈബ്രറി പ്രവർത്തകരുടെ കലാ കാൻവാസ്. ലോക പുകയില വിരുദ്ധ ദിനത്തിൽ തരിശ് എൻ.യു.കെ. മൗലവി സ്മാരക ലൈബ്രറിയാണ് കാൻവാസൊരുക്കിയത്. 10 മീറ്റർ നീളമുള്ള കാൻവാസിൽ ചിത്രകാരന്മാരും വിദ്യാർഥികളും പുകയില വിരുദ്ധ ചിത്രങ്ങളും സന്ദേശങ്ങളും കോറിയിട്ടു. ചിത്രകലാധ്യാപകൻ കെ.വി.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കലാകാരന്മാരായ സാഹിർ ചായം, നജീബ് മാസ്റ്റർ, പി.പി. ശിവദാസൻ, നഷ്വ പടിപ്പുര, ഗ്രന്ഥശാല ബാലവേദി അംഗങ്ങൾ എന്നിവരും സംബന്ധിച്ചു. ഗ്രന്ഥശാല പ്രവർത്തകരായ കെ.സി. മുഹമ്മദ്, പി.എം. അയൂബ്, കെ.എൻ. രതീഷ്, ദേവദാസ്, കെ. രഘു എന്നിവർ നേതൃത്വം നൽകി. mn krkd pukayila canvas പുകയില വിരുദ്ധ ദിനത്തിൽ തരിശ് എൻ.യു.കെ. മൗലവി സ്മാരക ലൈബ്രറി ഒരുക്കിയ കാൻവാസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
