Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:47 AM IST Updated On
date_range 1 Jun 2022 5:47 AM ISTഎടവണ്ണയിൽ പിക്അപ് വാനും ലോറിയും കൂട്ടിയിടിച്ചു
text_fieldsbookmark_border
എടവണ്ണ: എടവണ്ണ കുണ്ടുതോട് പെട്രോൾ പമ്പിനുസമീപം പിക്അപ് വാനും ലോറിയും കൂട്ടിയിടിച്ച് അപകടം. ചൊവ്വാഴ്ച പുലർച്ച മൂന്നുമണിയോടെയാണ് സംഭവം. നാടുകാണിയിൽനിന്ന് പഞ്ചസാരയുമായി എത്തിയ ലോറിയും മഞ്ചേരിയിൽ നിന്നെത്തിയ പിക്അപ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലോറി പിക്അപ് വാനിൽ ഇടിച്ചതോടെ നിയന്ത്രണംവിട്ട വാൻ വൈദ്യുതി തൂണിൽ ഇടിച്ചുനിൽക്കുകയായിരുന്നു. ഇതോടെ പ്രദേശത്ത് വൈദ്യുതിയും നിലച്ചു. അപകടത്തിന്റെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻവശം പൂർണമായി തകർന്നിട്ടുണ്ട്. എന്നാൽ, വാഹനങ്ങളിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. രാവിലെ കെ.എസ്.ഇ.ബി ജീവനക്കാർ എത്തിയശേഷമാണ് അപകടത്തിൽ തകർന്ന വൈദ്യുതി തൂണുകൾ ശരിയാക്കി പ്രദേശത്തെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. MN EDV ACCIDENT NEWS അപകടത്തിൽ മുൻഭാഗം തകർന്ന പിക്അപ് വാൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
