Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:42 AM IST Updated On
date_range 1 Jun 2022 5:42 AM ISTഉടമകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതായി ഹോട്ടൽ ആൻഡ് റസ്റ്റാറന്‍റ് അസോ.
text_fieldsbookmark_border
വേങ്ങര: ഹോട്ടൽ ഭക്ഷണത്തിൽനിന്ന് വിഷബാധയേറ്റെന്ന് ആരോപിച്ച് ഹോട്ടലുടമകളെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം നടക്കുന്നതായി കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്‍റ് അസോസിയേഷനും വ്യാപാരി വ്യവസായി യൂനിറ്റ് കമ്മിറ്റിയും വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇത്തരം സാമൂഹികവിരുദ്ധ സംഘങ്ങൾക്കെതിരെ കർശന നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ടൗണിലെ ഫ്രഡോ കേക്ക് കഫേയിൽനിന്ന് ബ്രോസ്റ്റ് കഴിച്ച നാലംഗ സംഘം ചിക്കൻ മോശമാണെന്ന് കാഷ് കൗണ്ടറിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് മൊബൈൽ ഫോൺ നമ്പർ നൽകി തിരിച്ചുപോവുകയും ചെയ്തു. സ്ഥാപന ഉടമ പരാതി അന്വേഷിക്കാൻ ഇവരുമായി ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഭക്ഷണത്തിൽനിന്ന് വിഷബാധയേറ്റെന്നും നഷ്ടപരിഹാരമായി 40,000 രൂപ നൽകണമെന്നും അവശ്യപ്പെടുന്നത്. സമാന സംഭവത്തിന്‍റെ പേരിൽ കഴിഞ്ഞ മാസം ഹൈസ്കൂൾ പരിസരത്തെ മന്തി ഹൗസ് പൂട്ടിച്ചത് തങ്ങളാണന്നും ഇവർ പറഞ്ഞതായി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഇതിന് തെളിവായി മൊബൈൽ സംഭാഷണം തങ്ങളുടെ കൈവശമുണ്ടെന്നും അവർ അറിയിച്ചു. കഴിഞ്ഞ 30ന് ഹൈസ്കൂൾ പരിസരത്തെ മന്തി ഹൗസ് ചിലരുടെ പരാതിയെ തുടർന്ന് പൊലീസ് അടച്ചുപൂട്ടാൻ നിർദേശം നൽകിയിരുന്നു. അവിടെ ഇഫ്താർ പാർട്ടിക്കെത്തിയ മുപ്പതംഗ സംഘത്തിലെ ആറുപേർക്ക് വയറിന് അസ്വസ്തത അനുഭവപ്പെട്ടതിനെ തുടർന്ന് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഘം കഴിച്ച ഭക്ഷണത്തിന് പണം നൽകിയില്ലെന്ന് മാത്രമല്ല നഷ്ടപരിഹാരമായി ഒന്നര ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തെന്ന് അസോസിയേഷൻ ആരോപിച്ചു. അവസാനം 35,000 രൂപ നൽകി കേസ് ഒത്തുതീർപ്പിലെത്തിക്കുകയായിരുന്നുവെന്ന് മന്തി ഹൗസ് ഉടമ മുക്കം ബാബു പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഹോട്ടൽ ആൻഡ് റസ്റ്റാറന്‍റ് അസോസിയേഷൻ ജില്ല സെക്രട്ടറി കെ.ടി. രഘു, വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം സെക്രട്ടറി എം.കെ. സൈനുദ്ദീൻ, മണമ്മൽ മജീദ്, കെ. റിയാസ് മാനു, മുക്കം മൊയ്തീൻ കുട്ടി, കെ. റിയാസ് മാനു, ഹമീദ് വിളയിൽ, മൊയ്തീൻ കുട്ടി ചെറുവാടി, കെ. മുഹമ്മദലി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story