Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:37 AM IST Updated On
date_range 1 Jun 2022 5:37 AM ISTവര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരായ നിലപാടുകള്‍ എന്നും പ്രസക്തം -കെ. ആലിക്കുട്ടി മുസ്‌ലിയാര്‍
text_fieldsbookmark_border
പെരിന്തല്‍മണ്ണ: സുന്നി യുവജന സംഘത്തിന്‍റെ (എസ്.വൈ.എസ്) ആറുമാസത്തെ കർമപദ്ധതികൾക്ക് സംസ്ഥാന എക്സിക്യൂട്ടിവ് ക്യാമ്പ് രൂപംനൽകി. നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കായി വിദ്വേഷവും അസഹിഷ്ണുതയും അജണ്ടകളാക്കി പ്രവര്‍ത്തിക്കുന്നവര്‍ വ്യാപകമാകുന്നതിനാൽ ബഹുസ്വരതക്ക് കളങ്കമേല്‍ക്കാതെ സംരക്ഷിക്കാന്‍ പൊതുസമൂഹം സജ്ജരാകണമെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. വര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരെ പൂര്‍വികരുടെ നിലപാടുകള്‍ എന്നും പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ പതാക ഉയര്‍ത്തി. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് നയവിശദീകരണവും കോഓഡിനേറ്റര്‍ ഹംസ റഹ്മാനി കൊണ്ടിപറമ്പ് കരട് രേഖ അവതരണവും നടത്തി. എ.എം. പരീത്, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, കെ. മോയിന്‍കുട്ടി മാസ്റ്റർ, കെ.എ. റഹ്മാന്‍ ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, അബൂബക്കര്‍ ബാഖവി മലയമ്മ, സലീം എടക്കര, കെ.കെ.എസ്. തങ്ങള്‍, കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, നാസര്‍ ഫൈസി കൂടത്തായി, സി.കെ.കെ. മാണിയൂര്‍, നിസാര്‍ പറമ്പന്‍ എന്നിവർ സംസാരിച്ചു. പടം mpg pmna 1 sys conferens എസ്.വൈ.എസ് സംസ്ഥാന എക്സിക്യൂട്ടിവ് ക്യാമ്പ് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story