Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:33 AM IST Updated On
date_range 1 Jun 2022 5:33 AM ISTവാർഷികവും കുടുംബ സംഗമം
text_fieldsbookmark_border
തലക്കാട്: പുല്ലൂർ അത്താണി ചാരിറ്റബിൾ ട്രസ്റ്റിന്‍റെ അഞ്ചാം വാർഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു. ഭവന താക്കോൽദാനം, ജീവകാരുണ്യ വാഹന താക്കോൽദാനം, പുതിയ ഭവന നിർമാണങ്ങൾക്കുള്ള ആധാരങ്ങൾ ഏറ്റുവാങ്ങൽ, നവീന രോഗപ്രതിരോധ പദ്ധതിയായ ഐ.ഡി.ആർ.എൽ പ്രഖ്യാപനം, സന്നദ്ധ സേവന പരിശീലനം, മെഡിക്കൽ ഉപകരണങ്ങൾക്ക് ഫണ്ട് സ്വീകരണം, ചികിത്സ-ഭക്ഷണ ധനസഹായ സ്വീകരണം, കേരളത്തിലെ വിവിധ ജില്ലകളിലും ഉത്തരേന്ത്യൻ പിന്നാക്ക സംസ്ഥാനങ്ങളിലും ജീവകാരുണ്യ രംഗത്ത് പ്രവർത്തനം നടത്തുന്ന മാതൃക സംരംഭങ്ങൾക്കുള്ള ധനസഹായ-ഉപഹാര സമർപ്പണം, വനിത-വിധവ ശാക്തീകരണത്തിന്‍റെ ഭാഗമായ സ്വയം തൊഴിൽ ഉപകരണ ഫണ്ട് സമർപ്പണം തുടങ്ങി വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ നടന്നു. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവർക്കുള്ള ആദരവും നടന്നു. വളന്‍റിയർ സംഗമം അത്താണി വൈസ് ചെയർമാൻ ഫൈസൽ എരഞ്ഞിക്കൽ ഉദ്ഘാടനം ചെയ്തു. ബോയ്സ് സ്കൗട്ട് കേരള-ലക്ഷദ്വീപ് കമീഷണർ ബി.പി.എ. ബഷീർ ക്ലാസിന് നേതൃത്വം നൽകി. അത്താണി കുടുംബ സംഗമം കെ.വി. റാബിയ ഉദ്ഘാടനം ചെയ്തു. റാബിയക്കുള്ള ഉപഹാരം ഫൗണ്ടർ ചെയർമാൻ ഇ.പി. ഉമർ ഹാജി സമർപ്പിച്ചു. ബ്ലോക്ക്, പഞ്ചായത്ത് ജനപ്രതിനിധികൾ ആശംസകൾ അർപ്പിച്ചു. 'അതിജീവനം -ഭിന്നശേഷിക്കാർ ജീവിതം പറയുന്നു' സെഷന് കിൻഷിപ് ഡയറക്ടർ നാസർ കുറ്റൂർ നേതൃത്വം നൽകി. വീൽചെയർ റൈറ്റ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വാസുണ്ണി പട്ടാഴി ഉൾപ്പെടെ അനുഭവം പങ്കുവെച്ചു. വാർഷിക പൊതുസമ്മേളനം ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു മുഖ്യാതിഥിയായി. തിരൂർ ഡിവൈ.എസ്.പി വി.വി. ബെന്നി മുഖ്യപ്രഭാഷണം നടത്തി. അത്താണിയുടെ പത്തോളം നവീന പദ്ധതികളുടെ പ്രഖ്യാപനം ജനറൽ കൺവീനർ സാബിഖ് പുല്ലൂർ നടത്തി. തുണി സഞ്ചി വിതരണവും നടന്നു. ജീവകാരുണ്യ രംഗത്ത് നിസ്വാർഥ സേവനം നടത്തുന്ന പാറപ്പുറത്ത് ബാവഹാജിയെയും നാസർ മാനുവിനെയും ഉപഹാരം നൽകി ആദരിച്ചു. പൊതുസമ്മേളനത്തിൽ അത്താണി ചെയർമാൻ ടി.കെ. അബ്ദുൽ മാലിക് അധ്യക്ഷത വഹിച്ചു. സാബിഖ് പുല്ലൂർ സംസാരിച്ചു. വർക്കിങ് കൺവീനർ ഷുക്കൂർ മണലങ്ങാട്ടിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story