Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:47 AM IST Updated On
date_range 30 May 2022 5:47 AM ISTവള്ളിക്കുന്നിൽ സ്നേഹിത കാമ്പയിൻ
text_fieldsbookmark_border
വള്ളിക്കുന്ന്: മലപ്പുറം സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ ഒറ്റക്ക് താമസിക്കുന്ന സ്ത്രീകൾ, വയോജനങ്ങൾ എന്നിവർക്കായി ഏകദിന കാമ്പയിൻ സംഘടിപ്പിച്ചു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് സി.ഡി.എസ്, ജെൻഡർ റിസോഴ്സ് സെന്റർ എന്നിവയുമായി സംയോജിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പ്രസിഡന്റ് എ. ഷൈലജ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. ശശികുമാരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി, സെക്രട്ടറി സി. സന്തോഷ്, അസി. സെക്രട്ടറി കെ. ബിന്ദു, ഐ.സി.ഡി.എസ് സൂപ്പർവൈസർ റംലത്ത്, സി.ഡി.എസ് ചെയർപേഴ്സൻ ബിന്ദു, പരപ്പനങ്ങാടി സിവിൽ എക്സൈസ് ഓഫിസർ വിനീഷ്, കമ്യൂണിറ്റി കൗൺസിലർ ജിഷ, ബ്ലോക്ക് കോഓഡിനേറ്റർ ധന്യ, അജയ്‌ലാൽ എന്നിവർ സംസാരിച്ചു. സ്നേഹിത സർവിസ് പ്രൊവൈഡർ ടി.പി. പ്രമീള സ്നേഹിതയുടെ സേവനങ്ങൾ വിശദീകരിച്ചു. MT VLKN 1 വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ നടന്ന സ്നേഹിത കാമ്പയിൻ പ്രസിഡന്റ് എ. ഷൈലജ ഉദ്‌ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
