Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:47 AM IST Updated On
date_range 30 May 2022 5:47 AM ISTകോട്ടക്കൽ ജി.എം.യു.പി സ്കൂൾ കെട്ടിടം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
text_fieldsbookmark_border
കോട്ടക്കൽ: 123ാം വാർഷികത്തിലേക്ക് കടക്കുന്ന കോട്ടക്കൽ ജി.എം.യു.പി സ്കൂളിൽ നിർമാണം പൂർത്തിയായ പുതിയ കെട്ടിടം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഓൺലൈനിലാണ് ചടങ്ങുകൾ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ ഓഫ്‌ലൈനായി കെട്ടിടോദ്ഘാടനം നടക്കും. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടത്തിൽ ആറ് ബാത്ത് അറ്റാച്ച്ഡ് ക്ലാസ് മുറികളാണുള്ളത്. ഒരുകാലത്ത് പരാധീനതകൾ കൊണ്ട് നിറഞ്ഞതായിരുന്നു സ്കൂൾ. ഇന്ന് അന്താരാഷ്ട്ര നിലവാരത്തിലുള്ള സമാർട്ട് ക്ലാസ് തലത്തിലേക്ക് ഉയർന്ന് മികവിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. KTKL 179 മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന കോട്ടക്കൽ ജി.എം.യു.പി സ്കൂൾ കെട്ടിടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
