Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:46 AM IST Updated On
date_range 30 May 2022 5:46 AM ISTസംഘകൃഷിക്ക് നിലമൊരുക്കിയത് കൗതുകക്കാഴ്ചയായി
text_fieldsbookmark_border
വേങ്ങര: കർഷകരും നാട്ടുകാരും കൃഷിക്കായി കാളകളെ ഉപയോഗിച്ച് നിലം ഉഴുത് മറിക്കുന്നതും കന്നുപൂട്ടുന്നതും കൗതുകക്കാഴ്ചയായി മാറി. പഴയകാല കൃഷിപ്പണികൾ അന്യം നിന്നുപോയ വയലുകളിൽ കാളകൾ നിലമുഴുന്നത് വിസ്മയക്കാഴ്ചയായി മാറി. എസ്.വൈ.എസ് സാന്ത്വനം ക്ലബ് സംഘകൃഷിയുടെ മൂന്നാം ഘട്ട പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്. നുകം കെട്ടിയ ആറ് കാളക്കൂറ്റന്‍മാര്‍ ഉഴുത് തുടങ്ങിയതോടെ ആളുകള്‍ ചുറ്റും കൂടി. കലപ്പയും പിടിച്ച് കാളകളെ തെളിച്ച് നിലം ഉഴുത കർഷകർ കൈയടി നേടി. കൃഷി വകുപ്പിന്റെ 'ഞങ്ങളും കൃഷിലേക്ക്' പദ്ധതിയുടെ ഭാഗമായിട്ടാണ് ഊരകം കോട്ടുമലയിൽ മൂന്ന് ഏക്കറിൽ സാന്ത്വനം ക്ലബ് കരനെൽ കൃഷിയിറക്കുന്നത്. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ ഉൽപാദനം എന്ന ലക്ഷ്യത്തോടെ ശാസ്ത്രീയ കൃഷിരീതി അവലംബിച്ച് പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രം വികസിപ്പിച്ചടുത്ത ഹർഷ എന്ന സങ്കരയിനം നെൽ വിത്താണ് കൃഷിക്കായി ഉപയോഗിക്കുന്നത്. നവീന കൃഷി രീതിയിൽ നല്ലയിനം വിത്ത് തിരഞ്ഞെടുക്കുന്നതിലെ പരിചയക്കുറവ്, അമിത വളംകീടനാശിനി പ്രയോഗം, നൂതന കൃഷിരീതിയുടെ അഭാവം, കൃഷി സംരക്ഷണ മാര്‍ഗങ്ങളെയും സഹായകേന്ദ്രങ്ങളെയും വിപണി സംവിധാനങ്ങളെയും പറ്റിയുള്ള അജ്ഞത എന്നിവയാണ് കാർഷിക പരാജയകാരണങ്ങളെന്നു കർഷകർ പറയുന്നു. ഇതെല്ലാം പരിഹരിച്ചാണ് ഊരകം കൃഷി ഭവന്റെ നേതൃത്വത്തിൽ സംഘകൃഷി നടത്തുന്നത്. തിങ്കളാഴ്ച മന്ത്രി അഹമ്മദ് ദേവർകോവിൽ വിത്തിടൽ നിർവഹിക്കും. ചടങ്ങിൽ വിവിധ കർഷകരെ ആദരിക്കലും വീടുകളിൽ തുടങ്ങുന്ന ഫല വൃക്ഷ തൈ നടീൽ പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. കളമൊരുക്കൽ ചടങ്ങ് ഫസൽ ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കർഷകരായ കോണിയത്ത് അബ്ദു, രാമൻ പാപ്പാലി, കൊടിഞ്ഞൻ നീലാണ്ടൻ, കളത്തിങ്ങൽ ഉമർ, എം.കെ. ഹംസ ഹാജി, കോണിയത്ത് അബൂട്ടി എനിവർ നേതൃത്വം നൽകി. mt vngr samghakrushi ഊരകം കോട്ടുമലയിൽ കർഷകരും നാട്ടുകാരും കാളകളെ ഉപയോഗിച്ച് കൃഷിക്കായി നിലം ഉഴുത് മറിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
