Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:39 AM IST Updated On
date_range 30 May 2022 5:39 AM ISTലൈബ്രറി കൗണ്‍സില്‍ സംസ്ഥാന വായനോത്സവത്തിന് തുടക്കം
text_fieldsbookmark_border
തിരൂർ: സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വായനോത്സവത്തിന് തിരൂർ തുഞ്ചന്‍പറമ്പില്‍ തുടക്കം. കെ.ടി. ജലീല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സത്യം തമസ്കരിക്കപ്പെടാതിരിക്കാനും ഭരണഘടനയെ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകാനും പഠനവും വായനയും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ആദ്യദിനം ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള എഴുത്തുപരീക്ഷയും അഭിമുഖവും നടന്നു. കുട്ടികള്‍ക്കുവേണ്ടി സാംസ്കാരിക കേന്ദ്രങ്ങളിലേക്ക് യാത്രയും സംഘടിപ്പിച്ചു. മുതിര്‍ന്നവര്‍ക്കുള്ള മത്സരങ്ങളും ക്വിസ് മത്സരവും സര്‍ഗസംവാദവും തിങ്കളാഴ്ച നടക്കും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് കെ.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, തിരൂര്‍ നഗരസഭ അധ്യക്ഷ എ.പി. നസീമ, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് അംഗങ്ങളായ എന്‍. പ്രമോദ് ദാസ്, രമേഷ്‌കുമാര്‍, വി.കെ. ജയപ്രകാശ്, ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് വി. ശിവദാസന്‍, തങ്കം തുടങ്ങിയവര്‍ സംബന്ധിച്ചു. ലൈബ്രറി കൗണ്‍സിൽ സംസ്ഥാന സെക്രട്ടറി വി.കെ. മധു സ്വാഗതവും ജില്ല സെക്രട്ടറി ഡോ. കെ.കെ. ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ കൊല്ലത്ത് സംഘടിപ്പിച്ച സംസ്ഥാന നാടക മത്സരത്തില്‍ മികച്ച രചനക്കുള്ള സമ്മാനം കരസ്ഥമാക്കിയ മലപ്പുറം ജില്ലയില്‍നിന്നുള്ള ജയന്‍ കടയ്ക്കാട്ടുപാറക്ക് കെ.ടി. ജലീല്‍ എം.എല്‍.എ ഉപഹാരം നല്‍കി. തിങ്കളാഴ്ച കുട്ടികളുമായുള്ള സര്‍ഗസംവാദം മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ ഉദ്ഘാടനം ചെയ്യും. കെ.പി. രാമനുണ്ണി, ടി.ഡി. രാമകൃഷ്ണന്‍, സുഹ്‌റ കൂട്ടായി തുടങ്ങിയവര്‍ പങ്കെടുക്കും. സമാപന സമ്മേളനം മന്ത്രി വി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. mpg vayanolsavam : ലൈബ്രറി കൗണ്‍സില്‍ സംസ്ഥാനതല വായനോത്സവം കെ.ടി. ജലീല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
