Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമത്സ്യത്തൊഴിലാളികൾക്ക്...

മത്സ്യത്തൊഴിലാളികൾക്ക് നിർമിച്ച ഫ്ലാറ്റ്: നിർമാണ കമ്പനിക്കെതിരെ അന്വേഷണം വേണം -സി.പി.ഐ

text_fields
bookmark_border
മത്സ്യത്തൊഴിലാളികൾക്ക് നിർമിച്ച ഫ്ലാറ്റ്: നിർമാണ കമ്പനിക്കെതിരെ അന്വേഷണം വേണം -സി.പി.ഐ
cancel
പൊന്നാനി: പുനർഗേഹം പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികൾക്ക് നിർമിച്ചുനൽകിയ ഫ്ലാറ്റ് സമുച്ചയം കടൽ മണൽ ഉപയോഗിച്ച് നിർമിച്ചത് മൂലമാണെന്ന ആരോപണം ശരിവെക്കുന്നതാണ് മാസങ്ങൾക്കകം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതെന്ന് സി.പി.ഐ പൊന്നാനി ലോക്കൽ സമ്മേളനം കുറ്റപ്പെടുത്തി. ഫ്ലാറ്റുകൾക്ക് കേടുപാടുണ്ടായതിനാൽ നിർമാണം ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട്​ സൊസൈറ്റിക്കെതിരെ അന്വേഷണം നടത്തുകയും ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യണം. സംസ്ഥാന കമ്മിറ്റി അംഗം സി.പി. ഷൈജൻ ഉദ്ഘാടനം ചെയ്തു. എവറസ്റ്റ് ലത്തീഫ്, എം. മാജിദ്, പത്മിനി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. രക്തസാക്ഷി പ്രമേയം ഗംഗാധരനും അനുശോചന പ്രമേയം പി.പി. മുജീബ് റഹ്മാൻ പുതുപൊന്നാനിയും അവതരിപ്പിച്ചു. അജിത് കൊളാടി, പി. രാജൻ എ.കെ. ജബ്ബാർ പി.പി. ഹനീഫ എം.കെ. മുഹമ്മദ് സലീം എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി പി.പി. ഗംഗാധരൻ, അസി. സെക്രട്ടറിയായി എവറസ്റ്റ് ലത്തീഫ് എന്നിവരെ തെരഞ്ഞെടുത്തു MPPNN 5 സി.പി.ഐ പൊന്നാനി ലോക്കൽ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി.പി. ഷൈജൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story