Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമസ്ജിദ് ഉദ്ഘാടനവും...

മസ്ജിദ് ഉദ്ഘാടനവും ഹിഫ്ളുൽ ഖുർആൻ പഠനാരംഭവും

text_fields
bookmark_border
മസ്ജിദ് ഉദ്ഘാടനവും ഹിഫ്ളുൽ ഖുർആൻ പഠനാരംഭവും
cancel
പൊന്നാനി: പൊന്നാനി മാതൃ-ശിശു ആശുപത്രിക്ക് സമീപത്ത് പുനർനിർമാണം പൂർത്തിയായ മസ്ജിദ് മുസമ്മിൽ ഇജാബയുടെ ഉദ്ഘാടനവും ഹിഫ്ളുൽ ഖുർആൻ പഠനാരംഭവും നടന്നു. അസർ നിസ്കാരത്തിന് നേതൃത്വം നൽകി ഇ. സുലൈമാൻ മുസ്​ലിയാർ ഉദ്ഘാടനം നിർവഹിച്ചു. ഹിഫ്ളുൽ ഖുർആൻ പഠനാരംഭം ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ ഉദ്ഘാടനം ചെയ്തു. മാധ്യമ അവാർഡ് നേടിയ കെ.വി. നദീർ, പി.പി. നൗഷാദ്, സമീർ എന്നിവരെ ആദരിച്ചു. പൊന്മള അബ്​ദുൽ ഖാദർ മുസ്​ലിയാർ, പൊന്നാനി മഖ്ദൂം എം.പി. മുത്തുക്കോയ തങ്ങൾ, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കെ.എം. മുഹമ്മദ് ഖാസിം കോയ, കെ.എം. അബ്​ദുൽ റസാഖ് ഹാജി, കെ.എം. ഇബ്രാഹിം ഹാജി, പി. ഷാഹുൽ ഹമീദ് മുസ്​ലിയാർ, എം. ഖാലിദ് ഹാജി, ഇസ്മായിൽ അൻവരി, ഉസ്മാൻ മുസ്​ലിയാർ, കെ.എം. മുഹമ്മദ് ഫൈസൽ, പി.പി. ഉമ്മർ, ഹംസക്കുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. Photo: MPPNN 3 പൊന്നാനി മസ്ജിദ് മുസമ്മിൽ ഇജാബയിലെ ഹിഫ്ളുൽ ഖുർആൻ പഠനാരംഭം ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story