Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസമൂഹത്തെ...

സമൂഹത്തെ കാർന്നുതിന്നുന്ന വിഷാണുക്കളെ പ്രതിരോധിക്കാൻ എഴുത്തുകൾക്ക് സാധിക്കും -പി.കെ. പാറക്കടവ്

text_fields
bookmark_border
സമൂഹത്തെ കാർന്നുതിന്നുന്ന വിഷാണുക്കളെ പ്രതിരോധിക്കാൻ എഴുത്തുകൾക്ക് സാധിക്കും -പി.കെ. പാറക്കടവ്
cancel
വളാഞ്ചേരി: രോഗം പരത്തുന്ന വിഷാണുവിനേക്കാൾ മാരകമായ വിഷാണുക്കൾ സമൂഹത്തിൽ പരക്കുന്ന വർത്തമാനകാലത്ത് കൂടിച്ചേരലുകൾക്കും സാംസ്കാരിക പ്രവർത്തനങ്ങൾക്കും വലിയ പ്രസക്തിയുണ്ടെന്ന് എഴുത്തുകാരൻ പി.കെ. പാറക്കടവ്. ഈ കെട്ട കാലത്ത് അതിനെ പ്രതിരോധിക്കാൻ എഴുത്തുകൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരിമ്പിളിയം സ്വദേശിനി ജസ്‌ന താഷിബ് രചിച്ച ലഘുനോവൽ ബിസ്മിലിന്‍റെ പ്രകാശനം വളാഞ്ചേരി നഗരസഭ സ്വരാജ് ലൈബ്രറിയില്‍ നിര്‍വഹിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. വളാഞ്ചേരി നഗരസഭ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു. യുവ എഴുത്തുകാരന്‍ നാസര്‍ ഇരിമ്പിളിയം പുസ്തകം ഏറ്റുവാങ്ങി. നജീബ് കുറ്റിപ്പുറം അധ്യക്ഷത വഹിച്ചു. മാനവേന്ദ്രനാഥ്, മുജീബ് വാലാസി, ഡോ. എൻ. മുഹമ്മദലി, അഷറഫലി കാളിയത്ത്, നൂറുൽ ആബിദ് നാലകത്ത്, കെ.പി. സലാം, ബദ്​രിയ, സാജിദ, വി.പി.എം. സാലിഹ്, മുനവ്വർ വളാഞ്ചേരി, ടി.എം. പത്മകുമാർ, ഡോ. റിയാസ്, പി.പി. ഹംസകുട്ടി, ഹുസൈൻ ഇരിമ്പിളിയം എന്നിവർ സംസാരിച്ചു. ജസ്ന താഷിബ് മറുപടി പ്രസംഗം നടത്തി. ഹസ്ന യഹ്‌യ സ്വാഗതവും പി.വി. നൗഷാദ് നിയ നന്ദിയും പറഞ്ഞു. ജസ്‌ന താഷിബിന്‍റെ രണ്ടാമത്തെ പുസ്തകമാണ് ബിസ്മില്‍. MP VNCY 8 PK Parakkadav.jpg ജസ്‌ന താഷിബ് രചിച്ച ലഘുനോവല്‍ ബിസ്മിലിന്‍റെ പ്രകാശനം നാസര്‍ ഇരിമ്പിളിയത്തിന് നല്‍കി പി.കെ. പാറക്കടവ് നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story