Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:42 AM IST Updated On
date_range 29 May 2022 5:42 AM ISTതിരൂർ ജില്ല ആശുപത്രിയിലെ ഡോക്ടർമാരുടെ കൂട്ട സ്ഥലംമാറ്റം റദ്ദാക്കണം -വെൽഫെയർ പാർട്ടി
text_fieldsbookmark_border
വെട്ടം: തിരൂർ ജില്ല ആശുപത്രിയിൽനിന്ന് പത്തിലേറെ ഡോക്ടർമാരെ ഒരേ സമയം സ്ഥലം മാറ്റിയ അധികൃതരുടെ നടപടി റദ്ദാക്കണമെന്ന് വെൽഫെയർ പാർട്ടി വെട്ടം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. തീരദേശത്തുനിന്ന് ഉൾപ്പെടെ ആയിരക്കണക്കിന് നിർധന രോഗികളാണ് ദിവസവും തിരൂർ ജില്ല ആശുപത്രിയിൽ എത്തുന്നത്. ജനദ്രോഹ നടപടിയിൽനിന്ന് സർക്കാർ ഉടൻ പിന്മാറിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നൽകി. വെൽഫെയർ പാർട്ടി വെട്ടം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കണ്ണമ്പലം മുഹമ്മദ്, സെക്രട്ടറി കെ.പി. അഫ്സൽ നവാസ്, സർഫ്രാസ്, ധന്യ, അബ്ദുൽ മജീദ് പച്ചാട്ടിരി, സുബൈർ കുന്നത്ത്, ഹംസ പരിയാപുരം, ശോഭ വെട്ടം, നാസർ പെരുമാൾ പറമ്പ്, ഉസാമ ഹംസ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story