Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:35 AM IST Updated On
date_range 28 May 2022 5:35 AM ISTഹജ്ജ്: കുറഞ്ഞ നിരക്ക് മുംബൈയിൽ, കൂടുതൽ ഗുവാഹതിയിൽ
text_fieldsbookmark_border
നിരക്ക് 3,76,150 മുതൽ 4,39,500 വരെ കരിപ്പൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് ഏറ്റവും കുറഞ്ഞ നിരക്ക് മുംബൈയിൽനിന്ന് പുറപ്പെടുന്നവർക്ക്. ഇന്ത്യയിൽനിന്ന് ഇത്തവണ 10 വിമാനത്താവളങ്ങളിൽനിന്നാണ് സർവിസുകളുള്ളത്. ഇതിൽ മുംബൈയിൽനിന്ന് പുറപ്പെടുന്നവർക്കാണ് ഏറ്റവും കുറഞ്ഞ നിരക്ക് -3,76,150 രൂപ. ഉയർന്ന നിരക്ക് ഗുവാഹതിയിൽനിന്നാണ്. 4,39,500 രൂപയാണ് ഇവിടെനിന്നുള്ള നിരക്കായി കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ചത്. മറ്റിടങ്ങളിൽനിന്നുള്ള നിരക്ക്: അഹ്മദാബാദ് -3,78,100, കൊച്ചി -3,84,200, ഡൽഹി -3,84,200, ഹൈദരാബാദ് -3,89,450, ലഖ്നോ -3,90,350, ബംഗളൂരു -3,99,050, കൊൽക്കത്ത -4,14,200, ശ്രീനഗർ -4,23,000. ഏറ്റവും ഉയർന്ന വിമാന നിരക്കും ഗുവാഹതിയിലാണ് -1,36,185. മറ്റിടങ്ങളിൽനിന്നുള്ള നിരക്ക്: മുംബൈ -72,804, അഹ്മദാബാദ് -74,785, കൊച്ചി -80,874, ഡൽഹി -85,457, ഹൈദരാബാദ് -86,129, ലഖ്നോ -87,008, ബംഗളൂരു -95,705, കൊൽക്കത്ത -1,10,853, ശ്രീനഗർ -1,19,672. മൊത്തം തുകയിൽനിന്ന് 43,260 രൂപ (2,100 റിയാൽ) തീർഥാടകർക്ക് ചെലവിലേക്കായി യാത്ര പുറപ്പെടുന്ന വേളയിൽ വിമാനത്താവളങ്ങളിൽനിന്ന് തുക നൽകും. തെരഞ്ഞെടുക്കപ്പെട്ടവർ മേയ് 31നകം പണം അടക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതർ അറിയിച്ചു. ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേമെന്‍റ് സ്ലിപ് ഉപയോഗിച്ച് എസ്.ബി.ഐ, യൂനിയൻ ബാങ്ക് ശാഖയിലാണ് പണം അടക്കേണ്ടത്. പണം അടച്ചതിന്‍റെ പേ ഇൻ സ്ലിപ്പിന്‍റെ ഹജ്ജ് കമ്മിറ്റിക്കുള്ള കോപ്പി കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി, ഹജ്ജ് ഹൗസ്, കാലിക്കറ്റ് എയർപോർട്ട് പി.ഒ, മലപ്പുറം 673647 എന്ന വിലാസത്തിൽ അയക്കണം. വിവരങ്ങൾക്ക്: 04832710717, 04832717572.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story