Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോവിഡ്​: ഹജ്ജ്​...

കോവിഡ്​: ഹജ്ജ്​ യാത്രനിരക്കിലും വർധന

text_fields
bookmark_border
കരിപ്പൂർ: കോവിഡ്​ പശ്ചാത്തലത്തിൽ ഇക്കുറി ഹജ്ജ്​ യാത്രക്കും ചെലവേറി. ഏറ്റവും ഒടുവിൽ ഇന്ത്യയിൽനിന്ന്​ ഹജ്ജ്​ സർവിസ്​ നടന്ന 2019ൽ കോഴിക്കോട്​ വിമാനത്താവളത്തിൽനിന്നുള്ള നിരക്ക്​ 2,45,500 രൂപയും കൊച്ചി വിമാനത്താവളത്തിൽനിന്ന്​ പുറപ്പെടുന്നവർക്ക്​ 2,46,500 രൂപയുമായിരുന്നു. രണ്ടു​ വർഷത്തിനു​ ശേഷം സർവിസ്​ പുനരാരംഭിച്ച ഇക്കുറി കേരളത്തിൽനിന്നുള്ള യാത്രനിരക്ക്​ 3,84,200 രൂപയാണ്​. 1,38,700 രൂപയാണ്​ വർധന. കോവിഡ്​ പശ്ചാത്തലത്തിൽ യാത്ര, താമസ ഇനത്തിലുണ്ടായ വർധനയാണ്​ കാരണമായി പറയുന്നത്​. വാറ്റ് അഞ്ച് ശതമാനത്തിൽനിന്ന്​ 15 ആയും വിസ നിരക്ക് എന്ന ഇനത്തിൽ 300 റിയാലും കഴിഞ്ഞ വർഷം മുതൽ ഈടാക്കാൻ തീരുമാനിച്ചത്​ ഇക്കുറിയും തുടരും. മുമ്പ്​ വാറ്റ്​ അഞ്ച്​ ശതമാനവും വിസ നിരക്ക്​ സൗജന്യവുമായിരുന്നു. കൂടാതെ, ഇക്കുറി ആരോഗ്യ ഇൻഷുറൻസ്​ എന്ന പേരിൽ 100 റിയാൽ ഏർപ്പെടുത്തിയിട്ടുണ്ട്​. ഇരു ഹറമുകൾക്കിടയിലുള്ള മെട്രോ ട്രെയിൻ യാത്രനിരക്കിലും വർധന ഉണ്ടാകുമെന്ന്​ ഹജ്ജ്​ കമ്മിറ്റി മാർഗനിർദേശത്തിൽ വ്യക്തമാക്കിയിരുന്നു.​​ കോവിഡ്​ സാഹചര്യത്തിൽ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയതിനാൽ ഈ ഇനത്തിലും വർധനയുണ്ടായതാണ്​ ഹജ്ജ്​ യാത്രച്ചെലവ്​ കൂടാൻ കാരണമായി പറയുന്നത്​. കൂടാതെ, വിമാനടിക്കറ്റ്​ നിരക്കിലും ​വർധനയുണ്ടായി. 2019ൽ കരിപ്പൂരിൽ 72,421ഉം നെടുമ്പാശ്ശേരിയിൽ 73,427 രൂപയുമായിരുന്നു. ഇക്കുറി നെടുമ്പാശ്ശേരിയിൽനിന്നുള്ള നിരക്ക്​ 80,874 രൂപയാണ്​. 8500ഓളം രൂപയാണ്​ ഈ ഇനത്തിൽ മാത്രം വർധിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story