Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാലിന്യം പറമ്പിൽ...

മാലിന്യം പറമ്പിൽ തട്ടിയ നിലയിൽ

text_fields
bookmark_border
മാലിന്യം പറമ്പിൽ തട്ടിയ നിലയിൽ
cancel
പുത്തൂർ: ചോച്ചേരിക്കുന്ന് ക്ഷേത്രത്തിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പാറമടയിലേക്ക് ആശുപത്രി മാലിന്യവുമായി എത്തിയ ലോറി നാട്ടുകാർ തടഞ്ഞു. പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ മിനി ഉണ്ണികൃഷ്ണനും ഗ്രാമപഞ്ചായത്ത് അംഗങ്ങളും ലോറി തടഞ്ഞതിനെ തുടർന്ന് സ്ഥലത്തെത്തിയിരുന്നു. എറണാകുളം തൃപ്പൂണിത്തറയിലെ ആശുപത്രിയിൽനിന്നുള്ള മാലിന്യങ്ങളാണ് ലോറിയിൽ കൊണ്ടുവന്നിരുന്നത്. 14 ലോഡ് ആശുപത്രി മാലിന്യം ഇവിടെ കൊണ്ടുവന്ന് തട്ടിയിട്ടു​ണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഗ്രാമപഞ്ചായത്ത് അധികൃതരുടെ പരാതിയെ തുടർന്ന് ഒല്ലൂർ പൊലീസെത്തി ലോറിയും അവിടെയുണ്ടായിരുന്ന മണ്ണ്മാന്തിയും കസ്റ്റഡിയിലെടുത്തു. TCT OLLUR MALINAM
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story