Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'ഉദ്യോഗ് മലപ്പുറം'...

'ഉദ്യോഗ് മലപ്പുറം' ജോബ് മാച്ചിങ് നാളെ രാവിലെ വരെ മാത്രം

text_fields
bookmark_border
മലപ്പുറം: മേയ് 29ന് നിലമ്പൂർ അമൽ കോളജിൽ നടത്തുന്ന മെഗാ തൊഴിൽ മേളയിൽ നേരിട്ട് പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്ത മുഴുവൻ ഉദ്യോഗാർഥികളും ശനിയാഴ്ച രാവിലെ 11ന്​ മുമ്പ് ഉദ്യോഗ് മലപ്പുറം ജോബ് പോർട്ടലിൽ ജോബ് മാച്ചിങ് ചെയ്ത് അഡ്മിറ്റ് കാർഡ് കരസ്ഥമാക്കണമെന്ന് സാങ്കേതിക സമിതി അറിയിച്ചു. ഗ്രൂമിങ്ങിൽ പങ്കെടുത്തവർക്കും അല്ലാത്തവർക്കും ജോബ് മാച്ചിങ് ചെയ്യുന്നതിനുള്ള ലിങ്ക് കഴിഞ്ഞദിവസം വൈകീട്ട് ആറ് മുതൽ ഓപൺ ആക്കിയിട്ടുണ്ട്. ജോബ് മാച്ച് ചെയ്ത ശേഷം ലഭിക്കുന്ന ഓൺലൈൻ അഡ്മിറ്റ് കാർഡ്, വ്യക്തിപരമായ തിരിച്ചറിയൽ കാർഡ്, പ്രിന്റഡ് ബയോഡാറ്റ പകർപ്പുകൾ എന്നിവയുമായാണ് ഞായറാഴ്ച ജോബ് ഫെയറിൽ പങ്കെടുക്കാൻ ഉദ്യോഗാർഥികൾ ഹാജരാവേണ്ടത്. ജോബ് മാച്ച് ചെയ്യാത്തവർക്ക് അമൽ കോളജിൽ നടക്കുന്ന മെഗാ ജോബ് ഫെയറിൽ പങ്കെടുക്കാൻ കഴിയുന്നതല്ല. നിലവിൽ 13402 ഉദ്യോഗാർഥികൾ ജോലിക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 270 കമ്പനികളിലായി പതിനായിരത്തിലേറെ ഒഴിവുകളാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്. ഉദ്യോഗാർഥികൾ നിശ്ചിത സമയത്തിനു മുമ്പുതന്നെ ജോബ് മാച്ച് ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാനുള്ള ഹാൾ ടിക്കറ്റ് കരസ്ഥമാക്കണമെന്നും ആവശ്യമായ രേഖകളുമായി ഞായറാഴ്ച രാവിലെ ഒമ്പതിന് മുമ്പ്​ നിലമ്പൂർ അമൽ കോളജിൽ എത്തണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ, വൈസ് പ്രസിഡന്‍റ് ഇസ്മയിൽ മൂത്തേടം, ചീഫ് കോഓഡിനേറ്റർ അബ്ദുൽ ജബ്ബാർ അഹമ്മദ് എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story