Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസംഘടനയുടെ പേരിൽ...

സംഘടനയുടെ പേരിൽ വ്യാജപണപ്പിരിവ് നടത്തുന്നതായി പരാതി

text_fields
bookmark_border
മലപ്പുറം: കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ എന്ന സംഘടനയുടെ പേരിൽ ചിലർ വ്യാജ പണപ്പിരിവ് നടത്തുന്നതായി കാണിച്ച് പൊലീസിൽ പരാതി നൽകിയതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിയമാനുസൃതം വേണ്ട എല്ലാ രേഖകളും സംഘടനയുടെ കോട്ടക്കലിലെ സംസ്ഥാന കമ്മിറ്റി ഓഫിസിൽ നിക്ഷിപ്തമാണ്. 2009 മുതൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചുവരുകയാണ്. എന്നാൽ, ചിലർ അംഗത്വ രജിസ്ട്രേഷനും മറ്റുമായി പണപ്പിരിവ് നടത്തുകയാണ്. ഇക്കാര്യത്തിൽ കെട്ടിട ഉടമകൾ ജാഗ്രത പാലിക്കണമെന്ന് ഭാരവാഹികൾ പറഞ്ഞു. കെട്ടിട ഉടമകളെ കബളിപ്പിക്കുന്ന സംഘത്തിനെതിരെ നടപടി വേണമെന്ന് ജില്ല പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടതായി ഭാരവാഹികളായ പ്രസിഡൻറ് ഇല്യാസ് വടക്കൻ, സെക്രട്ടറി അപ്പു തടത്തിൽ, മുഹമ്മദ് എടവണ്ണ, എ.എം. ഹംസ, ഉമ്മർഹാജി എന്നിവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story