Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രവാസിയുടെ വധം:...

പ്രവാസിയുടെ വധം: സൗദിയിൽനിന്ന്​ പിടിയിലാവാനുള്ളത്​ ആറുപേർ

text_fields
bookmark_border
മൂന്നുപേർ സ്വർണക്കടത്തിലെ പങ്കാളികൾ പെരിന്തൽമണ്ണ: പ്രവാസിയായിരുന്ന അഗളി സ്വദേശി അബ്ദുൽ ജലീലിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ 12 പേർക്ക് പുറമെ സൗദിയിൽനിന്ന് പിടിയിലാകാനുള്ളത് ആറ്​ പ്രതികൾ. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തശേഷം ഗള്‍ഫിലേക്ക് രക്ഷപ്പെട്ട മൂന്നുപേരും മുഖ്യപ്രതി യഹിയയുടെ പാർട്ണ​ർമാരായ മൂന്നുപേരുമടക്കമാണ് ആറ്​ പ്രതികളുള്ളത്​. ഇവരുടെ പേരുവിവരങ്ങളും സ്വർണക്കടത്തുമായി ബന്ധപ്പെട്ട ബന്ധവും പൊലീസ് ശേഖരിച്ചു. ഗൂഢാലോചനയിൽ പങ്കാളികളാവുകയും സ്വർണം കൊടുത്തുവിട്ടവരുമാണ്​ യഹി​യയുടെ പാർട്ണ​ർമാർ. കഴിഞ്ഞദിവസം അറസ്റ്റിലായ മുഖ്യപ്രതി യഹി​യയെ (35) കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തതോടെയാണ് കൂടുതൽ വിവരങ്ങൾ പൊലീസിന്​ ലഭിച്ചത്. വിദേശത്തുള്ളവർക്കെതിരെ കൊലപാതക ഗൂഢാലോചന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ആവശ്യമായ തെളിവുകള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു. സൗദിയിൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറി പ്രതികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ജില്ല പൊലീസ് മേധാവി മുഖേന തുടങ്ങി. പ്രതികള്‍ക്ക് സഹായം നല്‍കിയതിനും രക്ഷപ്പെടാന്‍ സഹായിച്ചതിനും കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നും പ്രത്യേക അന്വേഷണസംഘത്തലവന്‍ കൂടിയായ ഡിവൈ.എസ്​.പി എം. സന്തോഷ് കുമാര്‍ അറിയിച്ചു. നേരിട്ട് പങ്കടുത്തവരും പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവരുമടക്കം 12 പേരെ പ്രത്യേക അന്വേഷണസംഘം ഇതിനകം അറസ്റ്റ് ചെയ്തു. വിദേശത്തുനിന്ന്​ യഹിയയുടെ പാര്‍ട്ണര്‍മാര്‍ കൊടുത്തുവിട്ട കള്ളക്കടത്ത് സ്വര്‍ണം നഷ്ടപ്പെട്ടതിനെ ചൊല്ലിയാണ് ജലീലിനെ കടത്തിക്കൊണ്ടുപോയി രഹസ്യ കേന്ദ്രങ്ങളില്‍ വെച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story