Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഐ ലീഗ്...

ഐ ലീഗ് ചാമ്പ്യന്‍മാർക്ക്​ ആവേശ വരവേൽപ്പ്​

text_fields
bookmark_border
ഐ ലീഗ് ചാമ്പ്യന്‍മാർക്ക്​ ആവേശ വരവേൽപ്പ്​
cancel
ഗോകുലം കേരള എഫ്.സി ടീമിന്​ കരിപ്പൂരിൽ സ്വീകരണം കൊണ്ടോട്ടി: ഐ ലീഗ് കിരീടം നിലനിര്‍ത്തി ചരിത്രം സൃഷ്ടിച്ച ഗോകുലം കേരള എഫ്.സി ടീമിന്​ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആവേശ സ്വീകരണം. ബംഗളൂരു വഴി വ്യാഴാഴ്ച രാവിലെ വിമാനത്താവളത്തില്‍ എത്തിയ ടീം അംഗങ്ങളെ ആരാധകരും ക്ലബ്​ അധികൃതരും ചേര്‍ന്നാണ് സ്വീകരിച്ചത്. കപ്പുമായെത്തിയ ടീം അംഗങ്ങളെ മാലയിട്ട് ഹര്‍ഷാരവത്തോടെയാണ് എതിരേറ്റത്. മുഹമ്മദന്‍സ് എഫ്‌.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഗോകുലം ഇത്തവണ ഐ ലീഗില്‍ കിരീടം ചൂടിയത്. ഐ ലീഗ് ഫുട്ബാള്‍ മത്സരത്തിന്റെ 21 മത്സരങ്ങളിലും തോല്‍വിയറിയാതെ മുന്നേറിയ ടീമെന്ന റെക്കോഡും ഗോകുലത്തിന് സ്വന്തമാണ്. കഴിഞ്ഞവര്‍ഷം മണിപ്പൂരില്‍നിന്നുള്ള ട്രാവു എഫ്​.സിയെ പരാജയപ്പെടുത്തിയായിരുന്നു ടീമിന്റെ കിരീടനേട്ടം. mpg kdy 1 gokulam: ഐ ലീഗ് ചാമ്പ്യന്‍മാരായ ഗോകുലം കേരള എഫ്.സി ടീമിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നല്‍കിയ വരവേല്‍പ്പ്‌
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story