Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബസ് സ്കൂട്ടറിൽ ഇടിച്ച്...

ബസ് സ്കൂട്ടറിൽ ഇടിച്ച് ദമ്പതികൾ മരിച്ചു

text_fields
bookmark_border
കയ്പമംഗലം: പെരിഞ്ഞനം മൂന്നുപീടികയിൽ കെ.എസ്.ആർ.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച് ദമ്പതികൾ മരിച്ചു. ശ്രീനാരായണപുരം പള്ളിനട പന്തലാംകുളം അബ്ദുൽഖാദറിന്റെ മകൻ മുഹമ്മദ് അഷ്‌റഫ് (58), ഭാര്യ താഹിറ (50) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തോടെ മൂന്നുപീടിക എച്ച്.ഡി.എഫ്.സി ബാങ്കിന് മുന്നിലായിരുന്നു അപകടം. ഗുരുവായൂരിൽനിന്ന്​ എറണാകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് സ്‌കൂട്ടറിൽ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൂലൂരുള്ള ബന്ധുവിന്‍റെ മരണാനന്തര ചടങ്ങിന് പോവുകയായിരുന്നു ഇരുവരും. കയ്പമംഗലം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മക്കൾ: ഫയാസ്, ഫാഇസ്. TCD KPM ACCIDENT 2 അഷ്റഫും ഭാര്യ താഹിറയും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story