Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമദ്യപിച്ച് വാഹനമോടിച്ച...

മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരനെതിരെ കേസ്

text_fields
bookmark_border
മങ്കര: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ​പൊലീസുകാരനെതിരെ കേസെടുത്തു. ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ സി.പി.ഒ പത്മരാജനെതിരെയാണ് മങ്കര പൊലീസ് കേസെടുത്തത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം. തേനൂർ അത്താഴംപെറ്റകാവിന് സമീപം പൊലീസുകാരൻ ഓടിച്ച കാർ എതിരെ വന്ന പിക്​അപ് വാനുമായി കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. പിന്നിൽ വന്നിരുന്ന മറ്റൊരു കാറിലെ യാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഷൊർണൂർ ഡിവൈ.എസ്.പിയും കുടുംബവുമാണ് പിറകിലെ കാറിലുണ്ടായിരുന്നത്. ഡിവൈ.എസ്.പിയുടെ നിർദേശത്തെ തുടർന്ന് സംഭവസ്ഥലത്തെത്തിയ മങ്കര ​പൊലീസ് തുടർനടപടികൾ സ്വീകരിച്ച് കേസെടുക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story