Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇരിമ്പിളിയം...

ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണത്തിന്​ തുടക്കം

text_fields
bookmark_border
ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണത്തിന്​ തുടക്കം
cancel
വലിയകുന്ന്: ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണ യജ്ഞത്തിനു തുടക്കമായി. വലിയകുന്ന് അങ്ങാടിയിലെ ഇരിമ്പിളിയം റോഡിലെ ഡ്രൈനേജ് വൃത്തിയാക്കിക്കൊണ്ടായിരുന്നു പദ്ധതിക്കു തുടക്കമിട്ടത്. ജൈവമാലിന്യം വീടുകളിൽ ഫലപ്രദമായി സംസ്കരിക്കും. അജൈവമാലിന്യം തരം തിരിച്ച് ഹരിത കർമസേനക്ക് കൈമാറും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. മാനുപ്പ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.ടി. ഉമ്മുകുൽസു അധ്യക്ഷത വഹിച്ചു. സ്ഥിരസമിതി അധ്യക്ഷന്മാരായ വി.ടി. അമീർ, എൻ. മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. അബ്ദുൽ റഹ്മാൻ, ഗ്രാമപഞ്ചായത്ത് അംഗം ടി.പി. മെറീഷ്, വ്യാപാരി വ്യവസായി സെക്രട്ടറി സുരേഷ് പിള്ളാസ്, ട്രഷറർ കുഞ്ഞിപ്പ, ഹെൽത്ത് ഇൻസ്പക്ടർമാരായ കെ. രാജേഷ്, പി. രാഗേഷ്, സനിത, ജെ.പി.എച്ച്.എൻ ഇന്ദു, ആശ വർക്കർ തങ്കം, എ.ഡി.എസ് കെ.കെ. മിനി, ഭവാനി എന്നിവർ സംസാരിച്ചു. MP VNCY 5 Manuppa.jpg ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. മാനുപ്പ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story