Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:33 AM IST Updated On
date_range 27 May 2022 5:33 AM ISTപെരുമ്പടപ്പ് കുഞ്ഞഹമ്മദ് മുസ്ലിയാരുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുന്നു
text_fieldsbookmark_border
പെരുമ്പടപ്പ്: പെരുമ്പടപ്പ് കുഞ്ഞഹമ്മദ് മുസ്ലിയാരുടെ ജീവചരിത്രം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുന്നു. കുഞ്ഞഹമ്മദ് മുസ്ലിയാരുടെ ജീവിത വഴികൾ രേഖപ്പെടുത്തുന്ന പുസ്തകത്തിൽ പതിനാറാം നൂറ്റാണ്ടിൽ വാസ്തുശില്പകല പ്രകാരം പണികഴിപ്പിച്ച പൊന്നാനി പള്ളിയുടെയും പെരുമ്പടപ്പ് പുത്തൻപള്ളി മസ്ജിദിന്‍റെയും നിർമാണ ചരിത്രവും പറയുന്നുണ്ട്. കെ. കുഞ്ഞുമുസ്ലിയാർ ഫൈസി പെരുമ്പടപ്പ് ആണ് പുസ്തക രചന നിർവഹിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ പ്രകാശനം വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് ശേഷം പാണക്കാട് ഹാഷിറലി ശിഹാബ് തങ്ങൾ പുത്തൻപള്ളി ഖത്തീബ് ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസിക്ക് നൽകി നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പുത്തൻപള്ളിയിലാണ് പ്രകാശനം നടക്കുക. വാർത്തസമ്മേളനത്തിൽ കെ. കുഞ്ഞുമുസ്ലിയാർ ഫൈസി, എ.കെ. കുഞ്ഞിമുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story