Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുറ്റിപ്പുറം റവന്യൂ...

കുറ്റിപ്പുറം റവന്യൂ ബ്ലോക്ക് ആരോഗ്യമേള നാളെ

text_fields
bookmark_border
കുറ്റിപ്പുറം: റവന്യൂ ബ്ലോക്ക് ആരോഗ്യമേള കുറ്റിപ്പുറം കഴുത്തല്ലൂർ എൻ.ഐ.എ.യു.പി സ്കൂളിൽ ശനിയാഴ്ച നടക്കും. രാവിലെ ഒൻപത്​ മുതൽ വൈകുന്നേരം അഞ്ച്​ വരെയുള്ള ആരോഗ്യമേളയിൽ പൊതുജനങ്ങൾക്കായി നൽകുന്ന സേവനങ്ങൾ പരിചയപ്പെടുത്തും. വിവിധ വകുപ്പുകളുടെ സ്റ്റാളുകളുമുണ്ടാകും. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ വസീമ വേളേരി അധ്യക്ഷത വഹിക്കും. കുറുക്കോളി മൊയ്തീൻ എം.എൽ.എ മുഖ്യാതിഥിയാകും. മേളയുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 10ന്​ കുറ്റിപ്പുറം ഹൈവേ ട്രാഫിക് ജങ്​ഷൻ മുതൽ ബസ് സ്റ്റാൻഡ് വരെ വിളംബര റാലി സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർപേഴ്സൺ വസീമ വേളേരി, കൺവീനർ ഡോ. ടി.കെ. ആലിയാമു, കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ്​ ഫസീന അഹമ്മദ്കുട്ടി, ആരോഗ്യ-വിദ്യഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ സിദ്ദീഖ് പരപ്പാര, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ഒ.കെ. സുബൈർ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്‍റിങ്​ കമ്മിറ്റി ചെയർപേഴ്സൺ റിംഷാനി മോൾ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story